
നിലമ്പൂരിൽ പെട്ടി നാടകമുണ്ടാക്കി യു ഡി എഫ് രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. യു ഡി എഫിന് വോട്ട് ചെയ്യുന്നവരിൽ പലരും മതരാഷ്ട്ര വാദത്തിന് എതിരാണ് എന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം എല്ലാർക്കും ബാധകമാണ്. ഞാൻ ഔദ്യോഗിക വാഹനത്തിൽ അല്ല പോയത്. ചട്ടം പാലിച്ചാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോയത് എന്നും മന്ത്രി വ്യക്തമാക്കി.
Also read: സി പി ഐ നേതാക്കളുടേതെന്ന് പേരില്‍ പുറത്തുവന്ന ഓഡിയോ സംഭാഷണത്തില്‍ പ്രതികരണവുമായി ബിനോയ് വിശ്വം
ഉപതെരഞ്ഞെടുപ്പ് നടത്തുന്ന നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ചതിൽ അനാവശ്യ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ. തെരഞ്ഞെടുപ്പുകാലത്തെ പതിവ് പരിശോധനയെ ആണ് കോൺഗ്രസ് നേതാക്കൾ എതിർത്തത്. നിലമ്പൂരിലേക്കുള്ള വാഹനങ്ങളുടെ സ്വാഭാവിക പരിശോധനയിലാണ് പ്രതിഷേധം ഉടലെടുത്തത്. ഉദ്യോഗസ്ഥരോട് കയർത്താണ് ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സംസാരിച്ചത്. നിലമ്പൂരിലേക്ക് കടക്കുന്ന മറ്റ് എംപിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങളും പരിശോധിക്കാറുണ്ട്. എന്നാൽ ഇന്നലെ വൈകിട്ട് നടന്ന സംഭവത്തെ രാഷ്ട്രീയ വത്കരിക്കാനാണ് ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും ശ്രമിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here