
ജമാഅത്തെ ഇസ്ലാമിയെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കിയ കോണ്‍ഗ്രസ്- ലീഗ് നീക്കം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. നിലമ്പൂരില്‍ യു ഡി എഫ് നിരായുധരായി. ഒരു രാഷ്ട്രീയ മുദ്രാവാക്യവും അവർക്ക് മുന്നോട്ടുവെക്കാനായില്ല. ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കും എന്ന് അവര്‍ വ്യക്തമാക്കി. മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയെ യു ഡി എഫ് വെള്ളപൂശിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ടേന്ന് മുഖ്യമന്ത്രി പറഞ്ഞു. അതാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം. അതിനു മറുപടി പറയാന്‍ പ്രിയങ്ക ഗാന്ധി പോലും തയ്യാറായില്ല. വര്‍ഗീയതയെ എതിര്‍ത്തുകൊണ്ടാണ് നിലമ്പൂരില്‍ ആദ്യാവസാനം എൽ ഡി എഫ് നിലപാട് സ്വീകരിച്ചത്.
വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് എൽ ഡി എഫ് നിലമ്പൂരില്‍ മത്സരിച്ചത്. നിലമ്പൂരിൽ എം സ്വരാജ് സ്ഥാനാര്‍ഥിയായത് മുതല്‍ വലിയ ആവേശമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here