
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് – ജമാഅത്തെ ഇസ്ലാമി ബന്ധം ദൃഢമാകുന്നു. പേരാമ്പ്ര നിയോജക മണ്ഡലത്തിൽ UDF സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങരോത്ത് ജമാഅത്തെ ഇസ്ലാമി – വെൽഫെയർ പാർട്ടി കൺവെൻഷൻ ചേർന്നു. UDF സ്ഥാനാർത്ഥി എത്തുമെന്നാണ് അറിയിച്ചിരുന്നുവെങ്കിലും അവസാനം നിമിഷം വിട്ടുനിന്നത് വിവാദമായി.
പേരാമ്പ്ര യുഡിഎഫ് സ്ഥാനാർത്ഥിയും മുസ്ലിം ലീഗ് നേതാവുമായ ഫാത്തിമ തെഹ്‌ലിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് വെൽഫെയർ പാർട്ടി ചങ്ങാരോത്ത് പഞ്ചായത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചത്. പ്രവർത്തകർക്ക് നൽകിയ നോട്ടീസിൽ സ്ഥാനാർഥി പങ്കെടുക്കും എന്ന് അറിയിച്ചിരുന്നു. സ്ഥാനാർത്ഥിയുടെ ഫോട്ടോ വച്ചായിരുന്നു നോട്ടീസ്. കൺവെൻഷനിൽ സ്ഥാനാർത്ഥി എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മാധ്യമങ്ങൾ എത്തിയതോടെ സ്ഥാനാർഥി പരിപാടിയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. അനാരോഗ്യം കൊണ്ടാണ് സ്ഥാനാർഥി പരിപാടിയിൽ പങ്കെടുക്കാത്തത് എന്നാണ് യുഡിഎഫിന്റെ വിശദീകരണം. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. UDF സ്ഥാനാർത്ഥിയുടെ വിജയത്തിനായി വെൽഫെയർ പാർട്ടി പ്രവർത്തകർ രംഗത്ത് ഇറങ്ങുമെന്ന് രസാഖ് പാലേരി പറഞ്ഞു.
ALSO READ: സാമൂഹ്യ സുരക്ഷ പെൻഷനിലെ കേന്ദ്ര വിഹിതം; കേന്ദ്രസർക്കാർ കേരളത്തിന് നൽകാനുള്ളത് 8 മാസത്തെ കുടിശ്ശിക
പേരാമ്പ്രയിലെ കൺവെൻഷൻ ഓടുകൂടി സംസ്ഥാനത്ത് ഉടനീളമുള്ള യുഡിഎഫ് – ജമാഅത്തെ ഇസ്ലാമിക് ബന്ധമാണ് മറനീക്കി പുറത്തുവരുന്നത്. സമസ്ത AP – EK വിഭാഗം ഉൾപ്പെടെയുള്ള മുസ്ലിം സാമുദായിക സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

