
യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലെ 211 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്താൻ തദ്ദേശ വകുപ്പ് ഫിനാൻസ് വിഭാഗത്തിൻ്റെ പരിശോധന ഇന്നും തുടരും. പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലെ പരിശോധനയുടെ ഭാഗമായി നഗര സഭയിലെ ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു.
2020 മുതലുള്ള നഗരസഭയിലെ മുഴുവൻ അക്കൗണ്ടുകളും പണമിടപാടുകളുമാണ്
തദ്ദേശ വകുപ്പ് ഫിനാൻസ് വിഭാഗം പരിശോധിക്കുന്നത്. തനത് ഫണ്ട് വിനയോഗത്തിന്‍റെയും, മറ്റ് വരുമാനങ്ങളുടെ രേഖകളും ഹാജരാക്കാനാണ് സംഘം നഗരസഭയിലെ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. ഇത് ഇന്നലെ നടന്ന പരിശോധനയിൽ ജീവനക്കാർ ഹാജരാക്കി.
മുമ്പ് തദ്ദേശ വകുപ്പിന്‍റെ ആഭ്യന്തര പരിശോധനയിലാണ് 211 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. വെള്ളിയാഴ്ച വരെ നീണ്ടു നിൽക്കുന്ന പരിശോധനയാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ദിവസങ്ങളിലേക്ക് പരിശോധന നീട്ടും. ആദ്യ ദിനത്തിലെ പരിശോധയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here