ഗവര്‍ണറുടെ ലിസ്റ്റില്‍ യുഡിഎഫ് അംഗങ്ങള്‍; ദുരൂഹത: പി എം ആര്‍ഷോ

കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റിലേയ്ക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത ലിസ്റ്റില്‍ ദുരൂഹതയുണ്ടെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി എം ആര്‍ഷോ. കാലിക്കറ്റ് സെനറ്റിലേക്ക് ഗവര്‍ണര്‍ നിയമിച്ചവരില്‍ 7 പേര്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കളാണ്. ഗവര്‍ണര്‍ക്കെതിരെ കെ എസ് യുവും, എം എസ് എഫും ഒരക്ഷരം മിണ്ടാത്തത് കെപിസിസി നിര്‍ദേശ പ്രകാരമെന്നും പി എം ആര്‍ഷോ പറഞ്ഞു.

യൂണിവേഴ്‌സിറ്റികള്‍ നല്‍കിയ സെനറ്റഗങ്ങളുടെ ലിസ്റ്റ് വെട്ടിയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് സ്വന്തം നിലയ്ക്ക് ആളുകളെ തിരുകിക്കയറ്റിയത്. കാലിക്കറ്റ് സര്‍വകലാശാല സെനറ്റില്‍ ഗവര്‍ണര്‍ നിയമിച്ച ഏഴുപേര്‍ കോണ്‍ഗ്രസ് ലീഗ് നേതാക്കളാണ്. ഇക്കാരണം കൊണ്ടാണ് വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണര്‍ കാവല്‍ക്കരണം നടത്താന്‍ ശ്രമിക്കുമ്പോഴും കെഎസ്യുവിനും എം എസ് എഫിനും ഒരു മിണ്ടാട്ടവും ഇല്ലാത്തത്. ഇതിന് പിന്നില്‍ പ്രതിപക്ഷ നേതാവും കെ സുധാകരനും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: റേഷൻ വാതിൽപ്പടി വിതരണ കരാറുകാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു

കരിങ്കൊടി പ്രതിഷേധത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്തത് ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ്. ഇത് ശരിയായ നടപടിയല്ല. ഗവര്‍ണര്‍ക്കെതിരായ സമരം എസ്എഫ്‌ഐ തുടരും. കാവിവല്‍ക്കരണത്തിനെതിരായ നിയമനടപടികള്‍ക്ക് എസ്എഫ്‌ഐ പിന്തുണ നല്‍കുമെന്നും പി എം ആര്‍ ഷോ വ്യക്തമാക്കി. അതേസമയം കാലിക്കറ്റ് സെനറ്റഗങ്ങളെ നിയമച്ചത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ പി വി കുട്ടന്‍, ദാമോദര്‍ അവനൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here