
ചേര്‍ത്തല നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ടിപി അനന്തരാജിന്റെ പോസ്റ്ററിനു താഴെ യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരു വന്നതിനെ ചൊല്ലി വിവാദം മുറുകുന്നു. യുഡിഎഫ്, എന്‍ഡിഎ ഡീലിന്റെ ഭാഗമായാണ് പോസ്റ്ററെന്ന ആരോപണവുമയി എല്‍ഡിഎഫ് രംഗത്തുവന്നു. ഇതോടെ പോസ്റ്ററില്‍ യുഡിഎഫ് പേര് വന്ന സാഹചര്യം അന്വേഷിക്കണമെന്നു കാട്ടി യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മീഷനും കളക്ടര്‍ക്കും ഡിവൈഎസ്പിക്കും പരാതി നല്‍കി. പ്രചരിക്കുന്ന പോസ്റ്റര്‍ എന്‍ഡിഎ അടിച്ചതല്ലെന്ന നിലപാടിലാണ് എന്‍ഡിഎ നേതാക്കള്‍.
ഇത്തരത്തില്‍ പോസ്റ്റര്‍ പ്രചരിപ്പിച്ചത് യുഡിഎഫിനെ അവഹേളിക്കുന്നതിനാണെന്നും പോസ്റ്റര്‍ അടിച്ചതിനു നേതൃത്വം കൊടുത്ത എന്‍ഡിഎ സ്ഥാനാര്‍ഥി ടിപി അനന്തരാജിനെതിരെയും ഇതു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്ത സിപിഐ നേതാവിനെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപെട്ടാണ് യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ ടി സുബ്രഹ്മണ്യദാസ് പരാതി നല്‍കിയിരിക്കുന്നത്.
ഇടതുമുന്നണിക്കെതിരെ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണിയും ഒത്തുകളിക്കുകയാണെന്ന വ്യാപകമായ പരാതികൾക്കിടയിലാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. മുൻ വർഷങ്ങളിൽ എന്ന പോലെ ഇത്തവണയും ഇടതു ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ്സും ബിജെപിയും ഒറ്റക്കെട്ടായി നീങ്ങുന്നതിന്റെ തെളിവാണ് ചേർത്തലയിലെ പോസ്റ്റർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

