
തെരഞ്ഞെടുപ്പടുത്തപ്പോൾ യുഡിഎഫ് വോട്ട് കിട്ടാനുള്ള അവസാനം അടവുമായി എത്തിയിരിക്കുകയാണ്. ജനാധിപത്യത്തെ അട്ടിമറിക്കന്ന നീക്കമാണ് യുഡിഎഫ് നടത്തിയിരിക്കുന്നത്. വാമനപുരം മണ്ഡലത്തിൽ വോട്ടിന് പണം വാഗ്ദാനം ചെയ്ത് യു ഡി എഫ്.
ഏറ്റവും കൂടുതൽ വോട്ട് നേടുന്ന ബൂത്തിന് 5,000 രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പനവൂർ മണ്ഡലം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വോട്ടർമാരെ സ്വാധീനിക്കാൻ പണം ഉപയോഗിക്കുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പരാതി നൽകാൻ ഒരുങ്ങിയിരിക്കുകയാണ് എൽ ഡി എഫ്.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


