മലപ്പുറത്ത് സർക്കാർ ഉത്തരവ് ലംഘിച്ച് യുഡിഎഫ് കമ്മിറ്റി ഓഫീസിൽ ക്ഷേമപെൻഷൻ വിതരണം

udf pension

മലപ്പുറം പുൽപറ്റ പഞ്ചായത്തിലെ കാരപറമ്പിൽ സർക്കാർ  ലംഘിച്ച് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ക്ഷേമപെൻഷൻ വിതരണം. പെൻഷൻഗുണഭോക്താക്കളെ യു ഡി എഫ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പണം നൽകുന്നത്.

ക്ഷേമ പെൻഷൻ വീടുകളിൽ എത്തി നേരിട്ടേൽപ്പിക്കണമെന്ന് ഉത്തരവ് നിലനിൽക്കുമ്പോഴാണ് യു ഡി എഫ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ക്ഷേമ പെൻഷൻ നൽകുന്നത്. പെൻഷൻ വിതരണം പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിലാണ് നടക്കുന്നത്. പെൻഷൻ വിതരണ ചുമതല പുൽപറ്റ സർവീസ് സഹകരണ ബാങ്കിനാണ്. രാത്രി വൈകിയും വിതരണം തുടരുകയാണ്.

Also read: മുഖ്യമന്ത്രിയുടെ വാദം തള്ളി പാരിയത്ത് കാവിലെ കുടുംബങ്ങൾ; വിഷയത്തിൽ ചർച്ച നടന്നിട്ടില്ല, പുനരധിവാസത്തിനു സമ്മതിച്ചു എന്നത് തെറ്റ്

കേരളത്തിൽ യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ക്ഷേമ പെൻഷൻ വിതരണം അപ്പാടെ താറുമാറാകുകയും മുടങ്ങുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് ഇങ്ങനെയൊരു ചട്ടലംഘനം കൂടി നടന്നിരിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാട് കൂടിയാണ് ഇവിടെ നടന്നിട്ടുള്ളത്. ക്ഷേമ പെൻഷൻ വാങ്ങുന്നതിനായി ഓഫീസിൽ എത്തിച്ചേരണമെന്ന് പറയുന്ന വാട്സാപ്പ് സന്ദേശവും പുറത്തായിട്ടുണ്ട്. നീണ്ട നിരയാണ് പെൻഷൻ വാങ്ങാൻ ഓഫീസിന് മുന്നിൽ ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News