കാസർ​ഗോഡ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരരഞ്ഞെടുപ്പ്; യുഡിഎഫിൻ്റെ ഹർജി ഹൈക്കോടതി തള്ളി

kerala-high-court-slams-central-government-over-aiims-delay-news

കാസർ​ഗോഡ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎഫിൻ്റെ ഹർജി ഹൈക്കോടതി തള്ളി. എൽഡിഎഫിന് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് സിംഗിൾ ബെഞ്ച് തള്ളിയത്

ഉദുമ പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിലെ പിവി രാജേന്ദ്രനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ചോദ്യം ചെയ്ത് യുഡിഎഫ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായിരുന്ന ചന്ദ്രൻ നാലാംവാതുക്കലാണ് കഴിഞ്ഞ ജനുവരി അഞ്ചിന് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹർജിയിൽ വാദം കേട്ടു. പഞ്ചായത്ത് രാജ്നിയമത്തിലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന വാദം.

Also read: “മോ​ദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ, കേന്ദ്രത്തിന്റെ മൗനം രാജ്യത്തിന് അപമാനം”: മുഖ്യമന്ത്രി പിണറായി വിജയൻ

ഹർജിയിൽ എതിർ കക്ഷികളായ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിട്ടേണിംഗ് ഓഫീസറും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. തുടർന്ന് പ്രാഥമിക പരിശോധനകൾക്ക് ശേഷം ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഹർജി നിലനിൽക്കില്ലെന്ന് കണ്ട് തള്ളുകയായിരുന്നു.

2025 ഡിസംബർ 25 ന് നടന്ന പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർഥി ചന്ദ്രൻ നാലാം വാതുക്കലിൻ്റെ വോട്ട് ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായിരുന്നു. ഇതോടെ 11 വോട്ടുകൾ വീതം നേടി LDF ഉം യു ഡി എഫും ഒപ്പത്തിനൊപ്പമായി. തുടർന്ന് നറുക്കെടുപ്പിൽ എൽഡിഎഫിലെ പിവി രാജേന്ദ്രനെ പ്രസിഡൻ്റായി തെരഞ്ഞെടുക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News