യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് സമരം അക്രമാസക്തം; വനിതാ ജീവനക്കാര്‍ക്കെതിരെ കയ്യേറ്റ ശ്രമം

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് സമരം അക്രമാസക്തം. ജോലിക്ക് എത്തിയ വനിതാ ജീവനക്കാര്‍ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം.

ബിജെപിക്കൊപ്പം ചേര്‍ന്ന് സംസ്ഥാനത്തിന്റെ വികസപ്രവര്‍ത്തനങ്ങള്‍ പോലും അട്ടിമറിക്കുന്ന പ്രതിപക്ഷം, സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിലും അതേ നിലപാട് തുടരുകയാണ്. ഒരു പടികൂടി കടന്ന് രണ്ടാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎഫ്.

രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് രാവിലെ മുതന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലെ ഗേറ്റുകള്‍ വളയുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.സുധാകരന്‍, രമേശ് ചെന്നിത്തല,  പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ലവരെയുള്ള പ്രവര്‍ത്തകരാണ് യു ഡി എഫ് സമരത്തില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News