രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഉറപ്പുകളാണ് മെയിൻ: അതിന് രമേശും സതീശനും സമ്മതിക്കുമോ?

election congress

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയ പാർട്ടികളെല്ലാം ചൂടിലാണ്. ഇടതുപക്ഷം വികസനനേട്ടങ്ങൾ എണ്ണിപ്പറയുന്നു, ജനക്ഷേമ പ്രവർത്തനങ്ങൾ പറയുന്നു. എവിടെ ചെന്നാലും ഇനിയും ചുവന്നകൊടിതന്നെ പാറട്ടെ എന്ന ജനങ്ങളുടെ പ്രതികരണങ്ങളും. ഇതൊക്കെ കണ്ട് പ്രതിപക്ഷത്തിന് അങ്ങനെ അങ്ങ് അടങ്ങി ഇരിക്കാൻ ഒക്കുമോ…?

ചെയ്ത പ്രവർത്തനങ്ങൾ പറയാമെന്നുവെച്ചാൽ ഒന്നും ചെയ്തിട്ടില്ലല്ലോ. കുറ്റപറച്ചിലും കടിപിടിയുമല്ലാണ്ട് അവർ എന്താണ് ചെയ്തത്. ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ, അല്ലങ്കിൽ പ്രഖ്യാപിച്ച ഒരു പദ്ധതി നടപ്പിലാക്കുമ്പോൽ നടക്കില്ല, അത് സാധിക്കില്ല എന്ന് മാത്രം പറയാൻ വാ തുറന്നിരുന്ന കോൺ​ഗ്രസുകാർ. അവർ, നടക്കില്ലെന്ന് പറഞ്ഞ വിഴി‍ഞ്ഞം പ്രൊജക്ടക്കം നടപ്പിലാക്കിയപ്പോൾ വാ അടഞ്ഞുപോയി.

Also read: സതീശാ നിങ്ങൾക്ക് മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം അതിമോഹം; വിഡി സതീശനെതിരെ ​സൈ‌ബർ ആക്രമണം ശക്തമാക്കി കെ സുധാകരൻ പക്ഷം

എന്നാലും തെരഞ്ഞെടുപ്പല്ലേ എന്തേലുമൊക്കെ പറയണ്ടേ…? ചെയ്തത് ഒന്നുമില്ലെങ്കിലും ചെയ്യാൻ പോകുന്നത് എന്ന പറഞ്ഞ് ചില പ്രഖ്യാപനങ്ങൾ നടത്തിയത് നിങ്ങളും കണ്ടുകാണുമല്ലോ.
1) KSRTC യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര.
2) കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ കൊടുക്കും
3) ക്ഷേമ പെൻഷൻ 3000 രൂപയാക്കും
4)ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വരെ കവറേജ് തരുന്ന ഇൻഷുറൻസ്
സ്വയം പരിഹാസ്യരാകുകയാണ് കോൺ​ഗ്രസുകാർ എന്നതിന് ഇതിൽപ്പരം മറ്റൊരു തെളിവ് വേണോ. കിരൺ തോമസ് എന്ന രാഷ്ട്രീയ നിരീക്ഷന് തോന്നിയ ഒരു സംശയം അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത് ഇങ്ങനെയാണ്…

Also read: ‘മോഹൻ കുന്നുമ്മൽ എന്ന സാമൂഹ്യ മാലിന്യമേ,നിങ്ങൾക്ക് അന്ത്യശാസനം, ഇനി ആവർത്തികരുത് ഈ മര്യാദകേട്’: സഞ്ജീവ് പി.എസ്

രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചുറപ്പുകളിൽ 4 എണ്ണത്തിന് ഏറെക്കുറെ എത്ര ചിലവ് വരുമെന്ന് എസ്റ്റിമേറ്റ് ചെയ്യാൻ പറ്റുന്നതാണ്.
1) KSRTC യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര.
നിലവിൽ ഒരു ദിവസം KSRTC യിൽ ആവറേജ് കലകഷൻ 8 കോടി രൂപയാണ്. അപ്പോൾ 365 ദിവസത്തെ വരുമാനം എടുത്താൽ അതൊരു 3000 കോടി രൂപ അടുത്ത് വരും. കണക്കുകൂട്ടാൻ സൗകര്യത്തിന് 50% യാത്രക്കാർ സ്ത്രീകളാണെന്ന് വച്ചാൽ ഏതാണ്ട് 1500 കോടി രൂപ സർക്കാർ KSRTC ക്ക് നൽകേണ്ടി വരും
2) കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ കൊടുക്കും
2024 ലെ എക്ണോമിക്ക് സർവ്വെ പ്രകാരം കേരളത്തിൽ ആട്ട്സ് ആന്റ് സയൻസ് കോളേജിൽ പഠിക്കുന്നത് 2.62 ലക്ഷം വിദ്യാർത്ഥിനികളാണ്. എഞ്ചിനീയറിംഗ് കോളേജിൽ 10,224 ഉം മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ 21,832 വിദ്യാർത്ഥിനികളുമാണ്. അപ്പോൾ മൊത്തം 2,62,056 വിദ്യാർത്ഥിനികൾ കേരളത്തിൽ കോളേജുകളിൽ പഠിക്കുന്നുണ്ട്.
ഇവർക്കൊക്കെ 1000 രൂപ വച്ച് പ്രതിവർഷം ഏതാണ്ട് 315 കോടി രൂപ വേണം
3) ക്ഷേമ പെൻഷൻ 3000 രൂപയാക്കും
നിലവിൽ ക്ഷേമപെൻഷൻ വാങ്ങുന്ന 62 ലക്ഷം ആളുകളാണ് കേരളത്തിൽ ഉള്ളത്. അവർക്ക് നിലവിലെ 2000 രൂപക്ക് പുറമെ 1000 രൂപ വച്ച് കൊടുക്കാൻ ഒരു പ്രതിവർഷം 7500 കോടി രൂപ വേണം
4)ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വരെ കവറേജ് തരുന്ന ഇൻഷുറൻസിന് മിനിമം 10000 രൂപയെങ്കിലും പ്രീമിയം വരില്ലെ ? അപ്പോൾ 80 ലക്ഷം കുടുംബങ്ങൾ ആവറേജ് ഉണ്ടെന്ന് കണക്കാക്കിയാൽ 8700 കോടി അതിനും വേണം.
അപ്പോൾ പ്രതിവർഷം ഏറ്റവും 18,000 കോടി അധിക ചിലവ് വരുന്ന പദ്ധതിയാണ് ഈ നാലെണ്ണം.
വാൽക്കഷ്ണം : ഇന്നലെ വരെ സർക്കാർ ആശുപത്രികൾക്ക് എതിരെ ഉള്ള UDF സമരങ്ങൾ ആ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കുന്ന പ്രതിപക്ഷ സമരങ്ങൾ മാത്രമാണ് അല്ലാതെ PE investment വന്ന ആശുപത്രികൾക്ക് വേണ്ടിയുള്ളതല്ലാന്ന് ഇടതുപക്ഷക്കാരോട് പറഞ്ഞിരുന്ന എനിക്ക് ഈ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഒക്കെ ഒരു കുടുംബത്തിന് നൽകും എന്ന പദ്ധതി കണ്ടപ്പോൾ ചില സംശയങ്ങൾ തോന്നിത്തുടങ്ങി. സർക്കാർ ഫെസിലിറ്റേറ്റർ മാത്രമാണെന്ന് പറയുന്ന നെഹൃവിയൻസായ രമേശും സതീശനും ശരിക്കും ഇങ്ങനെ ചെയ്യുമോ ? 🙂

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News