അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം യുഡിഎഫ് ഭരണസമിതി അട്ടിമറിച്ചു: ഡിവൈഎഫ്ഐ പ്രതിഷേധം

തൃക്കാക്കര നഗരസഭയില്‍, അതിദരിദ്രര്‍ക്കുള്ള ക്ഷ്യക്കിറ്റ് വിതരണം യു ഡി എഫ് ഭരണസമിതി അട്ടിമറിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. നഗരസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചെയര്‍പേഴ്സന്‍റെ ചേംബറിനു പുറത്ത് കുത്തിയിരുന്നു. പിന്നീട് പൊലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഈ മാസം അഞ്ചിന് മുൻപായി കിറ്റ് വിതരണം പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശം തൃക്കാക്കര നഗരസഭയിലെ യു ഡി എഫ് ഭരണസമിതി അട്ടിമറിച്ചുവെന്നാണ് ആക്ഷേപം.ഇതില്‍ പ്രതിഷേധിച്ചാണ് ഡി വൈ എഫ് ഐ തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. നഗരസഭയിലേക്ക് മാര്‍ച്ച് ചെയ്തെത്തിയ പ്രവര്‍ത്തകര്‍ പിന്നീട് ചെയര്‍പേഴ്സന്‍റെയും ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷയുടെയും ചേംബറിനു മുന്നില്‍ കുത്തിയിരുന്നു.
 
കെട്ടിക്കിടന്നു നശിച്ച കിറ്റുകള്‍ക്കു പകരം പുതിയ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം മീനു സുകുമാരന്‍ ആവശ്യപ്പെട്ടു. ചേംബറിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പിന്നീട് പോലീസെത്തി  അറസ്റ്റ് ചെയ്ത് നീക്കി.
ഗരസഭാ പരിധിയിലെ 53 അതിദരിദ്രകുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള കിറ്റ് ത്രിവേണിയിൽ നിന്നും എത്തിച്ചെങ്കിലും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദേശവും അനുവാദവും കിട്ടാത്തതിനാൽ നഗരസഭയുടെ പുറത്തു സ്ഥിതിചെയ്യുന്ന കുടുംബ ശ്രീ സ്റ്റോറിലെ തറയിൽ കിറ്റുകള്‍  കൂട്ടിയിട്ടിരിക്കുകയായിരുന്നു.
തറയില്‍ കിടക്കുന്ന കിറ്റുകളിൽ പലതും എലി കടിച്ചു പൊട്ടിക്കുകയും. പഞ്ചസാര കവറുകൾ ഉറുമ്പരിക്കുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരും ശക്തമായ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News