എന്തുകൊണ്ട് സദസ് ബഹിഷ്കരിച്ച് മാധ്യമപ്രവർത്തകരെ കണ്ട് വിഷമം പറയേണ്ടിവന്നു എന്ന് യുഡിഎഫ് ആലോചിക്കണം; മുഖ്യമന്ത്രി

യുഡിഎഫ് എന്തുകൊണ്ട് നവകേരള സദസ് ബഹിഷ്കരിച്ച് മാധ്യമപ്രവർത്തകരെ കണ്ട് വിഷമം പറയുന്നു എന്ന് ആലോചിക്കണമെന്ന് മുഖ്യമന്ത്രി. നവകേരള സദസിന്റെ മലപ്പുറത്തെ വേദിയായ കൊണ്ടോട്ടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസിനോടുള്ള യുഡിഎഫിന്റെ നിഷേധാത്മക സമീപനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സദസ് ബഹിഷ്കരിച്ച് മാധ്യമങ്ങളോട് വിഷമം പറയേണ്ട അവസ്ഥയാണ് യുഡിഎഫിനെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഗവർണർക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

യുഡിഎഫിന്റെ ബഹിഷ്കരണ ആഹ്വാനത്തിന്റെ ഭാഗമായി മാറി നിൽക്കേണ്ടിവന്ന എംഎൽഎമാർ നിവേദനവുമായി വന്ന് കണ്ടു. പ്രതിപക്ഷത്തിന് എന്തെങ്കിലും വിമർശനങ്ങൾ ഉന്നയിക്കാൻ ഉണ്ടെങ്കിൽ നവകേരള സദസ്സിൽ പറയാമായിരുന്നല്ലോ. കേരളത്തിൽ നിന്നും പ്രാതിനിധ്യമുള്ള എല്ലാ കക്ഷികളും കൂടി ഒന്നായി കേരളത്തിന്റെ ആവശ്യം ഉന്നയിക്കാനാണ് തീരുമാനിച്ചത്. എന്നാൽ പ്രതിപക്ഷത്തിന്റെ വിട്ടുനിൽക്കുന്ന മൂലം അതിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മാധ്യമങ്ങള്‍ കരുതലോടെ പ്രവര്‍ത്തിക്കണം; ദുഃഖിതരുടെ മുന്നിലേക്ക് മൈക്കുമായി ചെല്ലരുത്: മുഖ്യമന്ത്രി

കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ നിഷേധിക്കുന്നതിന്റെ കാരണം ഭരിക്കുന്നത് എൽഡിഎഫ് ആയത് കൊണ്ട് മാത്രമല്ല, യുഡിഎഫ് പല പദ്ധതികളും എതിർക്കുന്നത് മൂലവും കൂടിയാണ്. ജനങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നത് പോലും തടയാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here