യുഡിഎഫിന്റെ നിശബ്ദത ബിജെപിയോടുള്ള പിന്തുണയാണ്; മുഖ്യമന്ത്രി

യുഡിഎഫിന്റെ നിശബ്ദത ബിജെപിയോടുള്ള പിന്തുണയാണെന്ന് മുഖ്യമന്ത്രി. കേരളത്തിനെ ഉപദ്രവിക്കുന്ന കേന്ദ്രസർക്കാരിന്റെ പല നിലപാടിനോടും യുഡിഎഫ് നിശബ്ദത പാലിക്കുകയായിരുന്നെന്നും നവകേരള സദസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിനെതിരെ ഒന്നിച്ച് ശബ്ദമുയർത്തേണ്ടിയിരുന്നത് കേരളത്തിലെ ജനങ്ങളുടെയാകെ ആവശ്യമായിരുന്നു. എന്നാൽ അങ്ങനെ ഒരു അവസരത്തിലാണ് യുഡിഎഫ് നിശബ്ദത പാലിച്ചത്. ഈ നിശബ്ദത ബിജെപിക്കുള്ള പിന്തുണയായിരുന്നു. അന്തമായ എൽഡിഎഫ് വിരോധം കൊണ്ട് പ്രതിപക്ഷം ഒന്നും മിണ്ടാൻ തയ്യാറായില്ല.

ALSO READ: കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യം; മുഖ്യമന്ത്രി

എംപിമാരുടെ യോഗത്തിൽ വർത്തമാനകേരളം നേരിടുന്ന വിഷമങ്ങൾ കണക്കുകൾ സഹിതം വിശദികരിച്ചു പറഞ്ഞിരുന്നു. ഇത് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ ഒന്നിച്ച് ശ്രമിക്കണമെന്നും അഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ആരും ഒപ്പിടാൻ പോലും തയ്യാറായില്ല. ബി.ജെപിയുടെ മനസ്സിൽ നിരസം ഉണ്ടാവാൻ പാടില്ല എന്നതാണ് യുഡിഎഫ് എംപിമാർക്ക് പ്രധാനമെന്നും മുഖ്യമന്ത്രി വിമർശിച്ചു. വിവിധ ഘട്ടങ്ങളിലും യുഡിഎഫ് ഈ നിലപാട് തുടർന്നു. ആ നിഷേധാത്മക നിലപാട് തന്നെയാണ് ഇപ്പോൾ നവകേരള സദസ് ബഹിഷ്കരണത്തിലെത്തി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേരളത്തിലെ തുടർഭരണത്തിന് കാരണം സിപിഐഎമ്മിന്റെ മികച്ച പ്രവർത്തനം; അശോക് ഗെഹ്‌ലോട്ട്

ബിജെപി കേരളത്തെയും സിപിഐഎം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെയും വർഗ്ഗശത്രുക്കളെപോലെയാണ് കാണുന്നത്. സംസ്ഥാനത്തിന് അവകാശപ്പെട്ട ഇടങ്ങൾ പോലും കേന്ദ്രം കയ്യടക്കാൻ ശ്രമിക്കുകയാണ്. പ്രതിപക്ഷത്തിന് വേണമെങ്കിൽ നവകേരള സദസിൽ പങ്കെടുക്കുകയും വിമർശനങ്ങൾ അറിയിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ ബഹിഷ്കരണമാണ് അവർ സ്വീകരിച്ച നടപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News