കേരളത്തിലെ കാവിവത്കരണ ശ്രമങ്ങളെ യുഡിഎഫ് പിന്തുണയ്ക്കുന്നു: മന്ത്രി സജി ചെറിയാൻ

കേരളത്തിലെ കാവിവത്കരണ ശ്രമങ്ങളെ യുഡിഎഫ് പിന്തുണയ്ക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. നവകേരള സദസിന്റെ ഭാഗമായി കോട്ടയത്താണ് മന്ത്രിമാരുള്ളത്. ഗവർണറുടെ നിലപാടുകൾ തീർത്തും ജനാധിപത്യവിരുദ്ധമാണെന്നും അതിനെ പിന്തുണയ്ക്കാനാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: ജനസാഗരമായി പാലായിലെ നവകേരള സദസ്; ഫോട്ടോ ഗ്യാലറി

സർവകലാശാല വിസിയുടെ നിയമനം അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ എടുത്ത നിയമസഭാ തീരുമാനങ്ങളെ പോലും ഗവർണർ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണ്. എന്നാൽ അത് ശരിയല്ല എന്നോ, അത്തരം നടപടികൾ എതിർക്കണമെന്നോ പ്രതിപക്ഷ നേതാവും കേരളത്തിലെ യുഡിഎഫും ഇതുവരെ പറഞ്ഞിട്ടില്ല. മറിച്ച് ഗവർണർ വാഹനത്തിന് പുറത്തിറങ്ങി ആക്രോശിച്ചപ്പോൾ പ്രായമുള്ളയാളെ കരിങ്കൊടി കാണിക്കരുത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പരോക്ഷമായി സംഘപരിവാർ നീക്കങ്ങളെ പിന്തുണയ്ക്കുകയാണ് യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പ്രചോദിപ്പിക്കുന്ന വ്യക്തികൾ എന്നൊക്കെപ്പറഞ്ഞാൽ ഇതാണ്; ജിലുമോളെ വീണ്ടും കണ്ട സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

കരിങ്കൊടി കാണിക്കുന്നത് ഒരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ അത്തരം നിലപാടിനോട് എതിരല്ല. നവകേരള സദസിനും ബസിനും നേരെ ഉണ്ടാവുന്ന കരിങ്കൊടി പ്രതിഷേധങ്ങളെ എതിർക്കുന്നില്ല, എന്നാൽ ആക്രമണങ്ങളെയാണ് എതിർക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നതുപോലെയുള്ള ഒരു ഭീകരമായ വിഷയത്തിൽ പ്രതികരിക്കാതെ അടിസ്ഥാനരഹിതമായി നവകേരള സദസിനു പിന്നാലെ പായുകയാണ് കെ എസ് യു എന്നും അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News