
ജമാഅത്തെ ഇസ്ലാമി ബന്ധം ദൃഢമാക്കാൻ യുഡിഎഫ്. വെൽഫയർ പാർട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ തീരുമാനം. കോഴിക്കോട്, മലപ്പുറം ജില്ലകളിലാകും സീറ്റ് നൽകുക. നിലമ്പൂരിലെ പിന്തുണക്ക് പ്രത്യുപകാരമായാണ് സീറ്റ് വാഗ്ദാനം. കോൺഗ്രസിൻ്റെ സീറ്റിൽ പൊതു സ്വതന്ത്രൻ എന്ന ലേബലിലാകും മത്സരിക്കുക. കോൺഗ്രസ് ലീഗ് നേതൃത്വവും വെൽഫയർ പാർട്ടി നേതാക്കളും മൂന്ന് വട്ടം ചർച്ച നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ നടന്നത്.
അതേസമയം, കോൺഗ്രസ് – ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ വിനയായി ഉമ്മൻചാണ്ടി സർക്കാരിൻ്റെ സത്യവാങ്മൂലം. ജമാഅത്തെ ഇസ്ലാമിക്കെതിരെ സത്യവാങ്ങ്മൂലം നൽകിയത് 2014ൽ. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഇന്ത്യൻ ഭരണഘടനയെ അവഗണിക്കുന്നുവെന്ന് സത്യവാങ്ങ്മൂലം. ദേശീയ താത്പര്യത്തിനെതിരെ തിരിയാൻ അനുയായികളെ പ്രോൽസാഹിപ്പിക്കുന്നു. സത്യവാങ് മൂലം നൽകുമ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ചെന്നിത്തല ആഭ്യന്തര മന്ത്രിയും. വി.ഡി സതീശൻ അന്ന് ഭരണകക്ഷി എം എൽ എ. ജമാഅത്തെ ഇസ്ലാമിക്കെതിരെ അന്വേഷണം വേണമെന്ന ഹർജിയിലായിരുന്നു യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here