അനിശ്ചിതത്തിന് അവസാനമില്ല; സ്ഥാനാർഥി പട്ടിക പൂർത്തിയാക്കാനാകാതെ കോൺ​ഗ്രസ്

udf + conflict candidate list

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർഥി പട്ടിക പൂർത്തിയാക്കാനാകാതെയും തമ്മിൽ തല്ല് അവസാനിപ്പിക്കാനാകാതെയും കോൺ​ഗ്രസ് നേതൃത്വം വലയുന്നു. 60 പേരടങ്ങുന്ന ആദ്യ പട്ടിക തയ്യാറാക്കാൻ ശ്രമിച്ചെങ്കിലും 31-ഓളം പേരുടെ കാര്യത്തിൽ മാത്രമാണ് ഇതുവരെയും തീരുമാനമുണ്ടായിരിക്കുന്നത്.

ദില്ലിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് ഇത്രയെങ്കിലും പേരുടെ കാര്യത്തിൽ സ്ഥാനാർഥി പട്ടിക പൂർത്തിയാകാനായത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ കാര്യത്തിലും അനിശ്ചിതത്വമാണ് തുടരുന്നത്. എൽദോസ് കുന്നപ്പള്ളിയ്ക്കെതിരെ എഐസിസിയിൽ തന്നെ നേരിട്ട് പരാതി ലഭിച്ചിരുന്നു. ആദ്യ പട്ടികയിൽ എംപിമാരെ ഉൾപ്പെടുത്തിയിട്ടില്ല എന്ന് മധുസൂദൻ മിസ്ത്രി പറഞ്ഞെങ്കിലും അധികാരക്കൊതിമൂത്ത സിറ്റിങ് എംപിമാരുടെ തമ്മിലടി രൂക്ഷം പിന്നണിയിൽ നടക്കുന്നുണ്ട്. എന്നാൽ രണ്ടാം ഘട്ട ചർച്ചക്ക് മുന്നേ സമ്മർദം ശക്തമാക്കാൻ എംപിമാർ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Also read : ജനം വിധിയെഴുതുന്നു; അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാകണമെന്ന് റിപ്പോർട്ടർ ഓൺലൈൻ സർവേ

അതേ സമയം സിറ്റിങ് എംഎൽഎമാരായ മൂന്ന് പേരെ മാറ്റി നിർത്തിയാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങളായി പാലക്കാട് മണ്ഡലത്തിൽ സജീവമായി നിൽക്കുന്ന ലൈം​ഗിക കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിലും തീരുമാനമുണ്ടായിട്ടില്ല. എന്നാൽ പാർട്ടി തീരുമാനിക്കുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. ലോക് സഭാ എംപിമാരെ മത്സരിപ്പിക്കില്ല എന്ന് നേതൃത്വം നേരത്തെ പറഞ്ഞിരുന്നെങ്കിലും കണ്ണൂർ എംപി കെ സുധാകരൻ ഉൾപ്പെടെയുള്ളവർ അധികാരം മോഹിച്ച് വീണ്ടും മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News