പാലായിൽ ജോസ് കെ മാണിയുടെ വീടിനുനേരെ യുഡിഎഫ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം, മുറ്റത്ത് കിടന്ന കാറുകൾക്കുനേരെ കല്ലെറിഞ്ഞു

udf attack

പാലായിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വീടിനുനേരെ യുഡിഎഫ് പ്രവർത്തകരുടെ ആക്രമണം. മുറ്റത്തു കിടന്ന കാറുകൾക്കുനേരെയും യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞു. ജോസ് കെ മാണിയുടെ വീടിനുമുന്നിൽ പ്രകടനം നടത്താൻ എത്തിയതായിരുന്നു യുഡിഎഫ് പ്രവർത്തകർ. വീടിനു മുന്നിൽ വിജയാഘോഷം ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പോലീസെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.

also read: ‘എന്തോ മഹാതകർച്ച ഉണ്ടായിരിക്കുന്നുവെന്ന തെറ്റിദ്ധാരണ വേണ്ട, വലിയ ചുമതലകളാണ് പുതിയ പ്രതിപക്ഷത്തിന്റെ ചുമലിലുള്ളത്’

അതേസമയം, തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ​ഗൗരവപരമായി പരിശോധിക്കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ജയപരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാ​ഗമാണെന്നും ജനവിധി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആ​ഗ്രഹിച്ചു. അതിന്റെ പ്രതിഫലനമാണ് ഉണ്ടായത്. പാർട്ടി മത്സരിച്ച 12 സീറ്റിലും പാരജയപ്പെട്ടു. ഇതിന്റെ കാരണങ്ങൾ പാർട്ടിക്ക് അകത്ത് ​ഗൗരവമായി ചർച്ച ചെയ്യും. എൽഡിഎഫിലും ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ നല്ല പ്രവർത്തനം കാഴ്ച വച്ചെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News