മതസ്പർധ, വ്യാജപ്രചാരണം യുഡിഎഫിന്റെ ആവനാഴിയിലെ തെരഞ്ഞെടുപ്പ് പ്രചാരണായുധങ്ങൾ

Nilambur Election

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യുഡിഎഫിന്റെ നിലമ്പൂരിലെ പ്രവർത്തനങ്ങൾ. സത്യാനന്തര കാലത്ത് അസത്യപ്രചാരണത്തിന്റെ അപ്പോസ്തലന്മാരായിരിക്കുകയാണ് കോൺ​ഗ്രസ്. കേരളം പടിക്ക് പുറത്തു നിർത്തിയിരിക്കുന്ന വർ​ഗീയതയെ തെരഞ്ഞെടുപ്പിൽ ആയുധമാക്കാനാണ് തെരഞ്ഞെടുപ്പിന്റെ ആരംഭം മുതൽ കോൺ​ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യം നേതാക്കന്മാർ പരസ്യമായി പറഞ്ഞിരുന്ന വർ​ഗീയത, ഇപ്പോൾ വ്യാജ സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് കോൺ​ഗ്രസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വാട്സാപ്പിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും നിരവധി വ്യാജപ്രചരണങ്ങളാണ് കോൺ​ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വ്യാജ പ്രചാരണത്തിനെതിരെ എൽ ഡി എഫ് പൊലീസിൽ പരാതി നൽകിയിരുന്നു.

Also Read: ചോരാത്ത കരുതൽ ; നിലമ്പൂരിൽ പട്ടികജാതി വിഭാഗക്കാരുടെ കണ്ണീരൊപ്പി ഇടതുപക്ഷ സർക്കാർ

കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ പേരിൽ വരെ അസത്യപ്രചാരണങ്ങൾ അഴിച്ചുവിട്ടികൊണ്ടിരിക്കുകയാണ് കോൺ​ഗ്രസിന്റെ കന​ഗോലു പുത്രന്മാർ. ഇന്നലെ ഇടതുപക്ഷത്തിനെതിരെ വ്യാജ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മതസ്പർധ വളർത്താനും തെരഞ്ഞെടുപ്പിൽ അന്യായ സ്വാധീനം ചെലുത്താനുമുള്ള ഈ വ്യാജ പ്രചാരണത്തിനെതിരെ എൽ ഡി എഫിന് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

സ്വരാജ് പറഞ്ഞു എന്ന പേരിൽ മറ്റൊരു വ്യാജ പ്രസ്താവനയും ഒരു വാർത്താ ചാനലിന്‍റെ കാർഡിന്റെ മാതൃകയിൽ നിലമ്പൂരിൽ പ്രചരിപ്പിച്ചിരുന്നു. തുടക്കം മുതലേ അസത്യങ്ങൾ പുലമ്പി കൊണ്ടിരുന്നവർ പരാജയഭീതി രൂക്ഷമായതോടെയാണ് വ്യജപ്രചരണങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News