
ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടാനുള്ള യുഡിഎഫ് തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. വർഗീയ ശക്തികളെ വളർത്താനാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നീക്കമെന്നും അവരുടെ വർഗീയ കൂട്ടുകെട്ട് ഭാവി കേരളത്തെ അപകടപ്പെടുത്തുമെന്നും അദ്ദേഹം നിലമ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഒരു ശക്തിയുമില്ലാത്ത സംഘടനയാണ് .അവരുടെ ആശയമാണ് പ്രശ്‍നം. ഇത്തരം വർഗീയ ശക്തികളെ വിശ്വാസികളെ അടക്കം അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയുമായി എൽഡിഎഫ് ഒരു രാഷ്ട്രീയ ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും ഒരു പഞ്ചായത്തിലും ഒന്നിച്ച് മൽസരിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളെ നിലമ്പൂർ ഫലം സ്വാധീനിക്കും. കേരളത്തിന്റെ വികസന രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ഇടതുപക്ഷ സർക്കാരിന് സാധിച്ചു. അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി മാറ്റി. സർവ്വമേഖലകളിലും മുന്നേറ്റം ഉണ്ടാക്കി. എന്നാൽ ദുരന്തമുഖത്ത് പോലും കേരളത്തെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രം കൈക്കൊണ്ടത്. ഹൈക്കോടതി വരെ കേന്ദ്രത്തിൻ്റെ ഈ നിലപാടിനെ വിമർശിച്ചു.
ALSO READ: ഒഴിവാക്കിയോ…നിലമ്പൂരിൽ നിന്നും രാഹുലില്ലാതെ ഷാഫിയുടെ ഫോട്ടോ: ചർച്ചയാക്കി സോഷ്യൽമീഡിയ
നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ഇടതുപക്ഷത്തിന് ഉണ്ടാകുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങളിൽ വൻ ജനപങ്കാളിത്തമാണ് കാണാൻ സാധിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് വലിയ ജനപിന്തുണയാണ് മണ്ഡലത്തിലാകെ ലഭിക്കുന്നത്. സ്വരാജ് നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here