ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ആര്‍ച്ച് ബ്രിഡ്ജ് രാജ്യത്ത് യാഥാർഥ്യമാകുന്നു ; ഉദ്‌ഘാടനം ഏപ്രില്‍ 19 ന്

ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് (യുഎസ്ബിആര്‍എല്‍) പദ്ധതിയുടെ അവസാന ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 19-ന് ഉദ്ഘാടനം ചെയ്യും. 272 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ കത്ര മുതല്‍ സങ്കല്‍ദാന്‍ വരെയുള്ള അവസാന ഭാഗമാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നത് .
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ആര്‍ച്ച് ബ്രിഡ്ജ് ആയ ചെനാബ് റെയില്‍വേ പാലം കത്ര-സങ്കല്‍ദാന്‍ പാതയുടെ ഭാഗമാകും. നദീതടത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എന്‍ജിനീയറിങ് വിസ്മയമാണ് ചെനാബ് റെയില്‍വേ പാലം. ഇത് കശ്മീര്‍ താഴ്‌വരയെ റെയില്‍ വഴി ഇന്ത്യയുടെ മറ്റ് ഭൂപ്രദേശങ്ങളുമായി ബന്ധിപ്പിക്കും. ന്യൂഡല്‍ഹിയെ നേരിട്ട് കശ്മീരുമായി ബന്ധിപ്പിക്കുന്നതാണ് കത്ര-സങ്കല്‍ദാന്‍ പാത.

ALSO READ : പിഎൻബി തട്ടിപ്പ് കേസ്: മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാന്‍ നടപടികളാരംഭിച്ചു

ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്കിന്റെ ഭാഗമായ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ അപകടം നിറഞ്ഞ ഭൂപ്രകൃതിയും ഭൂകമ്പ സാധ്യതയും കാരണം നിരവധി വെല്ലുവിളികള്‍ നേരിട്ടു. പദ്ധതി മേഖല അപകടം നിറഞ്ഞ പര്‍വ്വത പ്രദേശങ്ങളായതിനാല്‍ എന്‍ജിനീയറിങ് രംഗത്തും ലോജിസ്റ്റിക്കല്‍പരമായും ധാരാളം വെല്ലുവിളികളാണ് നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News