മോദിക്ക് വേണ്ടി വോട്ട് തേടിയതിന് മാപ്പ് ചോദിച്ച് ഉദ്ധവ് താക്കറെ

രാജ്യത്തിൻറെ പ്രധാനമന്ത്രിക്ക് മഹാരാഷ്ട്രയിലെത്തി പരദൂഷണം പറഞ്ഞു വോട്ട് ചോദിക്കേണ്ട ഗതികേടാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനായതെന്ന് എൻ സി പി നേതാവ് ശരദ് പവാർ കുറ്റപ്പെടുത്തി. വികസന പദ്ധതികളെക്കുറിച്ചല്ല പകരം ഉദ്ധവ് താക്കറെയും ശരദ് പവാറുമായിരുന്നു വിഷയങ്ങളെന്നും ശരദ് പവാർ പറഞ്ഞു.

Also Read: ഒഐസിസി നിയമനം; കെ സുധാകരന്റെ നടപടി ഏകപക്ഷീയം; ഐഒസി വൈസ് ചെയർമാൻ ജോർജ്ജ് എബ്രഹാം

കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും അഴിമതിക്കേസുകളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെയും അറസ്റ്റുകൾ ചൂണ്ടിക്കാട്ടി പവാർ വിമർശിച്ചു. മഹാരാഷ്ട്രയെ നരേന്ദ്ര മോദി സർക്കാർ വഞ്ചിക്കുകയായിരുന്നുവെന്നും നരേന്ദ്ര മോദിക്ക് വേണ്ടി വോട്ട് ചോദിച്ചതിന് മാപ്പ് ചോദിക്കുന്നുവെന്നും ശിവസേന യൂ ബി ടി നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ

ബിജെപിയുമായി കൈകോർക്കാൻ ആരും തയ്യാറാകാതിരുന്ന സമയത്താണ് ശിവസേനയുമായി സഖ്യമുണ്ടാക്കിയതെന്നും എന്നാൽ മഹാരാഷ്ട്രയിൽ ബിജെപിക്ക് മേൽവിലാസമുണ്ടാക്കി കൊടുത്ത പാർട്ടിയുടെ സർക്കാരിനെ താഴെയിറക്കിയ ചരിത്രമാണ് നരേന്ദ്ര മോദിക്ക് അവകാശപ്പെടാനുള്ളതെന്നും തൻ്റെ സർക്കാരിൻ്റെ പതനത്തെ പരാമർശിച്ച് താക്കറെ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗങ്ങളെയും താക്കറെ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഹാ വികാസ് അഘാഡി സഖ്യം നേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News