ഡിഎംകെയെ നയിക്കാൻ ഉദയനിധി സ്റ്റാലിൻ; രാഷ്ട്രീയയാത്ര തളർച്ചയില്ലാതെ, ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് എം കെ സ്റ്റാലിൻ

udhayanidhi-to-lead-dmk-in-tn-assembly

തമിഴ്നാട് തെരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിൻ പരാജയപ്പെട്ടതോടെ മകനും യുവജനവിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിൻ നിയമസഭയിൽ ഡിഎംകെയെ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. ചെപ്പോക്ക് തിരുവള്ളിക്കേനിയിൽ‌ ആണ് ഉദയനിധി സ്റ്റാലിൻ മത്സരിച്ചത്. 7140 വോട്ടിനാണ് ടിവികെ സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ ഡി സെൽവത്തെ ഇദ്ദേഹം പരാജയപ്പെടുത്തിയത്. ഡിഎംകെ ശക്തികേന്ദ്രമായ ചെന്നൈ മേഖലയിൽ ഉദയനിധിയെ കൂടാതെ മന്ത്രി പി കെ ശേഖർബാബു മാത്രമാണ് പാർട്ടിയിൽ നിന്ന് ജയിച്ചത്.

ALSO READ: ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ ബിജെപി തകർത്തത് 200ലധികം സീറ്റുകള്‍ നേടി; ഇടതുപക്ഷത്തിന് രണ്ട് സീറ്റിൽ ജയം

ഡിഎംകെയുടെ രാഷ്ട്രീയയാത്ര തളർച്ചയില്ലാതെ തുടരുമെന്നും ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. പൊതുജീവിതത്തിൽ വലിയ വിജയങ്ങളും പരാജയങ്ങളെയും നേരിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജയപരാജയങ്ങൾക്കപ്പുറം ആശയങ്ങൾക്കും നയങ്ങൾക്കുമാണ് പ്രാധാന്യമെന്ന ബോധ്യത്തോടെ പ്രവർത്തിക്കുന്ന ഒരാളാണ് താനെന്നും സ്റ്റാലിൻ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ ആയിരുന്നു പ്രതികരണം. 2011 മുതൽ തുടർച്ചയായി വിജയിക്കുന്ന കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥിയായ വി എസ് ബാബുവിനോടാണ് എണ്ണായിരത്തിലേറെ വോട്ടിന് സ്റ്റാലിൻ പരാജയപ്പെടുത്തിയത്. മുൻ ഡിഎംകെ നേതാവും ഒരുകാലത്ത് സ്റ്റാലിന്റെ അടുത്ത അനുയായിയുമായിരുന്നു ബാബു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News