താങ്കളുടെ മകന്‍ ക്രിക്കറ്റില്‍ എത്ര റണ്‍സ് എടുത്തു, അമിത് ഷായ്ക്കെതിരെ തിരിച്ചടിച്ച് ഉദയനിധി സ്റ്റാലിന്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പോരാട്ടം കനക്കുകയാണ്. ഡി എം കെ സംസ്ഥാനത്ത് കുടുംബാധിപത്യം പുലര്‍ത്തുകയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തില്‍ തിരിച്ചടിച്ച് സംസ്ഥാന കായിക മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിന്‍.

ALSO READ: പ്രളയത്തിൽ ഈ നാടങ്ങൊലിച്ചു പോയാലും സന്തോഷിക്കുന്ന, നാട്ടിലൊരു ദുരന്തമുണ്ടായാൽ ആനന്ദിക്കുന്ന മനുഷ്യരുണ്ടെന്ന് ദീപ നിശാന്ത്

അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ (ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ) സെക്രട്ടറി ആയത് എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. എത്ര ക്രിക്കറ്റ് മത്സരങ്ങള്‍ ജയ് ഷാ കളിച്ചിട്ടുണ്ട്. അതില്‍ എത്ര റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട് ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു. ഇതിന് അമിത് ഷാ ഉത്തരം പറയണമെന്നും ഉദയനിധി ആവശ്യപ്പെട്ടു.

ALSO READ: കേന്ദ്ര സർക്കാരിന് ഡാറ്റാ ഫോബിയ ബാധിച്ചിരിക്കുന്നു; മന്ത്രി പി എ മുഹമ്മദ് റിയാസ്

അതേസമയം താന്‍ തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ പിന്തുണ നേടിയാണ് എംഎല്‍എയും മന്ത്രിയുമായതെന്നും അദ്ദേഹം പറഞ്ഞു. ഡി എം കെ യൂത്ത് വിങിന്‍റെ പുതിയ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here