ബിജെപി വിഷപ്പാമ്പ്, ചേരി ബോർഡ്‌ വച്ച് മറയ്ക്കുന്നതാണ് മോദിയുടെ വികസനം; വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ബിജെപി വിഷപ്പാമ്പെന്ന് തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. ബിജെപിക്ക് ഒളിച്ചിരിക്കാനിടം ഒരുക്കുന്ന മാലിന്യമാണ് എഐഎഡിഎംകെ. രണ്ടിനും തമിഴ് നാട്ടിൽ ഇടം നൽകരുതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രി പാർലമെന്റിൽ എത്താൻ സമരം ചെയ്യണ്ട കാലമെന്നും ചേരി ബോർഡ്‌ വച്ച് മറയ്ക്കുന്നതാണ് മോദിയുടെ വികസനമെന്നും ഉദയനിധി പറഞ്ഞു.

ALSO READ:ആലുവയിൽ അതിക്രമത്തിനിരയായ 8 വയസുകാരിയുടെ മാതാപിതാക്കളെ നേരിൽ കണ്ട് മന്ത്രി പി രാജീവ്

അതേസമയം ഉദയനിധിയുടെ സനാതന ധർമ പരാമർശം വിവാദമായിരുന്നു. മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന സനാതന ധർമമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായി ബി ജെ പി നേതാക്കൾ രംഗത്ത് വന്നിരുന്നു. എന്നാൽ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നും ഉദയനിധി പ്രതികരിച്ചു.

ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ വിവാദം പുകയുന്ന സാഹചര്യത്തിലും. പറഞ്ഞ വാക്കുകളിൽ ഉറച്ചു നിൽക്കുമെന്നും ഏത് നിയമ പോരാട്ടത്തിനും തയാറാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു.ജാതിയുടെ പേരിൽ മനുഷ്യരെ വിഭജിക്കുന്ന എന്തിനെയും തുടച്ചു നീക്കുന്നത്, മാനവികതയെയും സമത്വത്തെയും ഉയർത്തിപ്പിടിക്കുന്നതാകുമെന്നും മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

ALSO READ:ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടം നേടി മലയാളി താരം കിരൺ ജോർജ്

സനാതന ധര്‍മ്മ പരാമര്‍ശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ പ്രകോപനപരമായ ആഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ രം​ഗത്ത് വന്നിരുന്നു.ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്ന് പരമഹംസ ആചാര്യ പ്രസ്താവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News