‘പത്തു കോടി വേണ്ട എന്റെ മുടി ചീകാൻ പത്തു രൂപയുടെ ചീർപ്പ് മതിയാകും’, ഭീഷണികളിൽ ഭയമില്ല ആചാര്യന് ഉദയനിധി സ്റ്റാലിൻ്റെ മറുപടി

ഉത്തർപ്രദേശിൽ നിന്നുള്ള പരമഹംസ ആചാര്യയുടെ പ്രകോപന പരാമര്ശത്തിന് മറുപടി നൽകി തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. തൻ്റെ മുടി ചീകാൻ പത്തു കോടി വേണ്ട പത്തു രൂപയുടെ ചീർപ്പ് മതിയാകുമെന്ന് ഉദയനിധി പറഞ്ഞു. ഇത്തരം ഭീഷണികളൊന്നും തങ്ങളെ സംബന്ധിച്ച് പുതിയതല്ലെന്നും, തങ്ങൾ ഇത്തരം ഭീഷണികളെ ഭയപ്പെടുന്നവരുമല്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ചേരികൾ നെറ്റ് കെട്ടി മറച്ചു വയ്ക്കുന്നതല്ല, മനുഷ്യരെ പുനരധിവസിപ്പിക്കുന്നതാണ് കേരളത്തിന്റെ ബദൽ; വീഡിയോ പങ്ക് വെച്ച് മന്ത്രി എം ബി രാജേഷ്

‘സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപയാണ് ഒരാൾ പ്രഖ്യാപിച്ചത്. അതിന് വെറും 10 രൂപയുടെ ചീർപ്പ് മതിയാകുമെന്നാണ് എന്റെ അഭിപ്രായം. ഇത്തരം ഭീഷണികളൊന്നും ഞങ്ങളെ സംബന്ധിച്ച് പുതിയതല്ല. ഞങ്ങൾ ഇത്തരം ഭീഷണികളെ ഭയപ്പെടുന്നവരുമല്ല. തമിഴ്നാടിനു വേണ്ടി തന്റെ ശിരസ് റെയിൽവേ ട്രാക്കിൽ വയ്ക്കാൻ മടിക്കാതിരുന്ന ഒരു കലാകാരന്റെ കൊച്ചുമകനാണ് ഞാൻ’, ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

ALSO READ: രാഷ്ട്രപതിയുടെ അത്താഴ വിരുന്ന്; ക്ഷണക്കത്തിനെ ചൊല്ലി വിവാദം

‘ഞാൻ ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ല. ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ അടിച്ചമർത്തുന്നതും വേർതിരിക്കുന്നതുമാണ് ചോദ്യം ചെയ്തത്. നിലപാടിൽനിന്നു പിന്നോട്ടു പോകില്ല, പ്രത്യാഘാതം നേരിടാൻ തയാറാണ്. ഭീഷണി കണ്ടു തളരില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് മുക്ത ഭാരതം എന്നു പതിവായി പറയുന്നതിന്റെ അർഥം എല്ലാ കോൺഗ്രസ് നേതാക്കളെയും കൊല്ലണമെന്നല്ലല്ലോ? ഉദയനിധി ചോദിച്ചു.

സനാതന ധർമ്മം ഡെങ്കിപ്പനി പോലെ തുടച്ചു നീക്കേണ്ട ഒന്നാണെന്നായിരുന്നു ഉദയനിധി സ്റ്റാലിൻ ഒരു വേദിയിൽ വച്ച് പറഞ്ഞത്. ഇത് വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തിരുന്നു. തുടർന്നാണ്
ഉദയനിധിയെ വധിക്കുന്നവർക്ക് 10 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽനിന്നുള്ള പരമഹംസ ആചാര്യ രംഗത്തെത്തിയത്. മന്ത്രിയുടെ ചിത്രം വാളിൽ കോർത്തു കത്തിച്ച ശേഷമായിരുന്നു പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News