ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് കുതിച്ച് ബാഴ്‌സയും പി എസ് ജിയും; മുന്നേറ്റം രണ്ടാം പാദത്തിലെ തോല്‍വിയോടെ

ucl-barca-psg

രണ്ടാം പാദ മത്സരത്തിൽ തോറ്റെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് കുതിച്ച് സ്പാനിഷ് കരുത്തരായ ബാഴ്സലോണയും ഫ്രഞ്ച് ക്ലബ് പി എസ് ജിയും. ജര്‍മനിയില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനോട് 3-1 ന് ബാഴ്സ പരാജയപ്പെടുകയായിരുന്നു. എന്നാൽ, ഇരുപാദങ്ങളിലുമായി 5-3 ന്റെ വിജയത്തോടെ ബാഴ്‌സ സെമിഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പാദ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ്‍ വില്ലയോട് 3-2 ന് ആണ് പി എസ് ജി പരാജയപ്പെട്ടത്. ഇരുപാദങ്ങളിലുമായി 5-4 ന്റെ വിജയത്തോടെയാണ് പി എസ് ജി സെമിഫൈനലില്‍ പ്രവേശിച്ചത്.

ബൊറൂസിയയുടെ സെര്‍ഹൗ ഗിറാസി ബാഴ്സക്കെതിരെ തകര്‍പ്പന്‍ ഹാട്രിക് നേടി തിളങ്ങിയിരുന്നു. ആദ്യ പാദ മത്സരത്തിൽ ബാഴ്‌സ 4-0 ലീഡ് നേടിയതാണ് കരുത്തായത്. സെമിഫൈനലില്‍ ബാഴ്‌സലോണ ഇന്റര്‍ മിലാനെയോ ബയേണ്‍ മ്യൂണിക്കിനെയോ നേരിടും. ആ മത്സരത്തിന്റെ ആദ്യ പാദം ഈ ആഴ്ച അവസാനം നടക്കും.

Read Also: ഇതാണ് ത്രില്ലർ: 111 റൺസ് ഡിഫൻഡ് ചെയ്ത് പഞ്ചാബിന്റെ രാജകീയ ജയം

ആദ്യ പകുതിയില്‍ 2-0 ന് ലീഡ് നേടിയ ശേഷമാണ് വില്ല പാര്‍ക്കില്‍ പി എസ് ജി തോൽവി ഏറ്റുവാങ്ങിയത്. ശക്തമായ പോരാട്ടത്തിലൂടെ ആസ്റ്റൺ വില്ല തിരിച്ചുവരികയായിരുന്നു. നാടകീയമായ രണ്ടാം പകുതിക്ക് ഒടുവില്‍, ലൂയിസ് എന്റിക്വെയുടെ ടീം വിജയം ഉറപ്പിക്കുകയായിരുന്നു. പി എസ് ജി സെമിഫൈനലില്‍ ആഴ്‌സണലിനെയോ റയലിനെയോ നേരിടും. റയൽ- ആഴ്സണൽ, ഇന്റർ മിലാൻ- ബയേൺ മ്യൂണിക്ക് രണ്ടാം പാദ ക്വാർട്ടർ മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News