വുമൺസ് യൂറോ കപ്പിന് ജൂലൈ 2 നു തുടക്കമാകും: ആദ്യമത്സരം ഐസ്‌ലാൻഡും ഫിൻലാൻഡും തമ്മിൽ

യുവേഫ വുമൺസ് യൂറോ ചാമ്പ്യൻഷിപ്പിന് ജൂലൈ 2 നു തുടക്കമാകും. മത്സരങ്ങൾക്ക് സ്വിറ്റ്സർലാൻഡ് ആതിഥേയത്വം വഹിക്കും. ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരം ഐസ്‌ലാൻഡും ഫിൻലാൻഡും തമ്മിൽ ആണ്. ഇതാദ്യമായാണ് സ്വിറ്റ്സർലാൻഡ് വനിതാ മത്സരം സംഘടിപ്പിക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കിരീടം നിലനിർത്താനുള്ള പോരാട്ടം തുടരും. അതേസമയം ജർമ്മനി ഒമ്പതാം കിരീടത്തിനായി മത്സരിക്കും. ഗ്രൂപ്പ് എയിൽ സ്വിറ്റ്സർലാൻഡ്, നോർവേ, ഐസ്‌ലാൻഡ്, ഫിൻലാൻഡ് എന്നി രാജ്യങ്ങൾ മത്സരിക്കും. സ്പെയിൻ, പോർച്ചുഗൽ, ബെൽജിയം, ഇറ്റലി എന്നി രഞങ്ങൾ ഗ്രൂപ്പ് ബിയിലും മത്സരിക്കും. ജർമ്മനി, പോളണ്ട്, ഡെൻമാർക്ക്, സ്വീഡൻ എന്നിവരാണ് ഗ്രൂപ്പ് സിയിൽ. ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ്, ഇംഗ്ലണ്ട്, വെയിൽസ്, നെതർലാൻഡ്‌സ് എന്നി രാജ്യങ്ങൾ ഉൾപ്പെടുന്നു.

Also read – കളി നാട്ടിൽ തന്നെ തുടരാൻ നെയ്മർ; സാൻ്റോസുമായുള്ള കരാർ ദീർഘിപ്പിച്ചു

ഫൈനൽ ജൂലൈ 27 ന് ബാസലിലെ സെന്റ് ജേക്കബ്-പാർക്കിൽ നടക്കും. 1982 ൽ ആദ്യമായി നടന്ന യുവേഫ യൂറോപ്യൻ വനിതാ ചാമ്പ്യൻഷിപ്പിന്റെ 14-ാമത് പതിപ്പാണ് 2025 ലേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News