യു ജി സി മാർഗ്ഗരേഖ സംസ്ഥാന മാനദണ്ഡങ്ങൾക്ക് യോജിക്കാത്തത് : മന്ത്രി ആർ ബിന്ദു

യു ജി സി മാർഗ്ഗരേഖ സംസ്ഥാന മാനദണ്ഡങ്ങൾക്ക് യോജിക്കാത്തത് എന്ന് മന്ത്രി ആർ ബിന്ദു. യു ജി സി മാർഗ്ഗരേഖ സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റി നിയോഗിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ കൺവെൻഷൻ സംഘടിപ്പിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Also read: എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്ന് എകെ ശശീന്ദ്രൻ

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. സംസ്ഥാന സർക്കാർ 1822.35 കോടി രൂപ ഗ്രാൻഡ് ഇനത്തിൽ അനുവദിച്ചു. 6000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത് എന്നും മന്ത്രി വ്യക്തമാക്കി. കാവിവൽക്കരണ പരിശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ അധ്യായമായി ഇതിനെ വായിക്കണം. ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്.

Also read: ആരോഗ്യപ്പച്ചയെ ലോകത്തിന് പരിചയപ്പെടുത്തിയ ആദിവാസികളിലൊരാളായ ഈച്ചൻ കാണി കാട്ടിൽ മരിച്ച നിലയിൽ

ഹിന്ദുത്വ അജണ്ട നടപ്പാക്കി സർവ്വകലാശാലയെ കൈ പിടിയിലാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റേത്. യുജിസി നിലപാട് പ്രതിലോമകരം.
സംസ്ഥാനങ്ങളോട് കൂടിയാലോചന നടത്തിയില്ല എന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ കാവിവല്‍ക്കരണ അജണ്ട നടപ്പാക്കാനുള്ള നിയമനങ്ങൾ നടക്കാൻ സാധ്യത കൂടുതലാണ്. യു ജി സി മാർഗരേഖയിലെ പ്രതിലോമകരമായ കാര്യങ്ങൾ ചെറുക്കപ്പെടണം എന്നും മന്ത്രി സഭയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News