യുജിസി നെറ്റ് പരീക്ഷ ഡിസംബര്‍ 6 മുതൽ; അപേക്ഷ നൽകാനുള്ള അവസാന തിയതി ഒക്ടോബര്‍ 28 വരെ

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ 6 മുതല്‍ 22 വരെയുള്ള തിയതികള്‍ നടത്തും. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 28 വരെയാണ്. ഓണ്‍ലൈനായി പരീക്ഷയ്ക്ക് അപേക്ഷിക്കാം. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, മാനവിക വിഷയങ്ങളില്‍ അസിസ്റ്റന്ററ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യത പരീക്ഷയാണിത്. അപേക്ഷാര്‍ഥികള്‍ക്ക് ഒന്നിലേറെ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാനാവില്ല.

Also read:ചൈന കുരുക്കാൻ ശ്രമിച്ചത് അമേരിക്കൻ, ബ്രിട്ടീഷ് കപ്പലുകളെ; കെണിയിൽ കുരുങ്ങി തിരിച്ചടി, 55 ചൈനീസ് നാവികർക്ക് ദാരുണാന്ത്യം

1150 രൂപയാണ് അപേക്ഷ ഫീസ്.പിന്നോക്ക വിഭാഗം സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 600 രൂപയാണ് ഫീസ്. വിവിധ മേഖലകളിലെ 83 വിഷയങ്ങളിലായി യുജിസി നെറ്റ് എഴുതാം. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പിന്നോക്ക, പട്ടിക, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാവും. അവസാന വര്‍ഷ പി ജി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

Also read:മഹാദേവ് ബെറ്റിങ് ആപ്പ്; രൺബീറിനെ കൂടാതെ മറ്റ് താരങ്ങൾക്കും നോട്ടീസ്

പ്രായപരിധി: ജെ.ആര്‍.എഫിന് പ്രായം 30 കവിയരുത്. പിന്നാക്ക, പട്ടിക,ഭിന്നശേഷി, ട്രാന്‍ജെന്‍ഡര്‍ വനിതകള്‍ എന്നിവര്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ട്. രണ്ട് പേപ്പറുകളാണ് ഉണ്ടാവുക. ഒന്നാം പേപ്പറിന് 100 മാര്‍ക്കും രണ്ടാം പേപ്പറിന് 200 മാര്‍ക്കും ഉണ്ടാവും. നെഗറ്റീവ് മാര്‍ക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News