യുജിസി നെറ്റ് പരീക്ഷാ ഫലം ജനുവരി 17 ന്

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഫലം ജനുവരി 17 ന് പ്രഖ്യാപിക്കും. ഡിസംബറിൽ നടത്തിയ നെറ്റ് പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇക്കാര്യമറിയിച്ചത്. ugcnet.nta.ac.in വഴി അപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലമറിയാം.

Also Read; ഇന്ത്യ എ ടീമിനെതിരായ ടെസ്റ്റ്; ബാറ്റിംഗ് കൺസൾട്ടന്റായി ഇന്ത്യൻ താരത്തെ നിയോഗിച്ച് ഇംഗ്ലണ്ട്

ജനുവരി 10ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന അറിയിപ്പ്. എന്നാൽ മിഷോങ് ചുഴലിക്കാറ്റുണ്ടാക്കിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെന്നൈയിലും ആന്ധ്രാപ്രദേശിലും വീണ്ടും പരീക്ഷ നടത്തിയിരുന്നു. അതിനാലാണ് ഫലപ്രഖ്യപനം 17-ലേക്ക് മാറ്റിയതെന്ന് എന്‍ടിഎ അറിയിച്ചു. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, മാനവിക വിഷയങ്ങളില്‍ അസിസ്റ്റന്ററ് പ്രൊഫസര്‍ നിയമനത്തിനുമുള്ള യോഗ്യത പരീക്ഷയാണ് യുജിസി നെറ്റ്.

Also Read; ബുദ്ധന്റെ അവതാരമെന്ന് അവകാശവാദം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ‘ബുദ്ധ ബോയ്’ അറസ്റ്റിൽ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News