
രാജ്യത്ത് വീണ്ടും ചർച്ചയായി പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച. യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നതായാണ് ആരോപണം. സമൂഹ മാധ്യമങ്ങളിൽ പിഡിഎഫ് ആയി പ്രത്യക്ഷപ്പെട്ട ചോദ്യപേപ്പർ തന്നെയാണ് പരീക്ഷയ്ക്ക് വന്നതെന്ന് പരീക്ഷാർഥികൾ ആരോപിച്ചു.
എന്നാൽ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് എൻടിഎ ഉദ്യോഗസ്ഥർ പ്രതികരിച്ചു. ജൂൺ 30ന് പരീക്ഷ കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷമാണ് ചോദ്യപേപ്പർ ആദ്യമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നീറ്റ്–യുജി ചോദ്യച്ചോർച്ച വിവാദത്തിന്റെ അലയൊലികള്‍ അവസാനിക്കും മുൻപേയാണ് ദേശീയ പരീക്ഷാ ഏജൻസിയെ (എൻടിഎ) പ്രതിരോധത്തിലാക്കി പുതിയ ചോദ്യചോർച്ച കളംപിടിക്കുന്നത്. നേരത്തെ യുജിസി നെറ്റ് പരീക്ഷാ ക്രമക്കേട് വലിയ വാർത്തയായിരുന്നു. ഇംഗ്ലീഷ് , സോഷ്യോളജി, സൈക്കോളജി ചോദ്യപേപ്പറുകള്‍ക്കെതിരെയാണ് ആരോപണം ഉയർന്നത്. വ്യാപകമായ പിഴവുകളാണ് സോഷ്യോളജി ചോദ്യക്കടലാസിൽ ഉണ്ടായത്. പിന്നാലെയാണ് ചോദ്യപേപ്പർ ചോർച്ചയും ഉയർന്നിരിക്കുന്നത്.
Allegations of a UGC NET Sociology question paper leak have sparked controversy after candidates claimed a PDF circulated on social media matched the exam paper.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

