
മധ്യപ്രദേശിലെ ഉജ്ജയിനിൽ ഫോട്ടോഗ്രാഫർ ക്യാമറ ഫ്രെയിമിൽ നിന്ന് മാറാൻ പറഞ്ഞതിന് പിന്നാലെ കൂട്ടയടി. യുവതിയോട് ഫ്രെയിമിൽ നിന്ന് മാറാൻ പറഞ്ഞതിന് പിന്നാലെ വാക്കുതർക്കമുണ്ടാകുകയും പിന്നാലെ രണ്ടു ചേരിതിരിഞ്ഞ് വഴക്കാവുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 27ന് ആണ് സംഭവം. ക്യാമറയുടെ മുന്നിൽ നിന്നിരുന്ന യുവതിയോട് മാറാൻ പറഞ്ഞത് ചൊടിപ്പിക്കുകയും പിന്നാലെ വാക്കുതർക്കമുണ്ടാവുകയായിരുന്നു.
പിന്നാലെ രണ്ട് പാർട്ടിക്കാരായി ചേരി തിരിഞ്ഞ് വഴക്കാവുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെ ഇരു വിഭാഗങ്ങളും തമ്മിൽ കസേരകള്‍, പാത്രങ്ങള്‍, മറ്റ് വസ്തുക്കളെല്ലാം അങ്ങോട്ടിമിങ്ങോട്ടും എറിയുകയായിരുന്നു.
लग्नामध्ये वऱ्हाडी मंडळ भिडले, एकमेकांवर खुर्च्या फेकून मारल्या, तुफान राडा, उज्जैनमधील घटना pic.twitter.com/aZ8EJlir9N
— VIRALबाबा (@viralmedia70) April 30, 2026
വീഡിയോ വൈറലായതിന് പിന്നാലെയാണ് പുറംലോകമറിയുന്നത്. കുറേ പേർ ഓടുന്നതും വീഡിയോയിൽ കാണാനാകും. എല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആക്രമിക്കുന്നതും അടിക്കുന്നതും വീഡിയോയിൽ കാണാം. ആക്രമണം പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയും കേസെടുത്തെന്ന റിപ്പോർട്ടുകളുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

