
വിവിധ രാജ്യങ്ങളുമായുള്ള കനത്ത തീരുവ യുദ്ധത്തിനിടെ, ബ്രിട്ടനുമായി തീരുവയില്ലാ വ്യാപാരത്തിന് അമേരിക്ക ഒരുങ്ങുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. യു കെക്ക് യഥാര്‍ഥ വ്യാപാര കരാറിന് മധ്യസ്ഥത വഹിക്കാനും താരിഫുകളില്‍ നിന്ന് രക്ഷപ്പെടാനും കഴിയുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, റഷ്യക്ക് എതിരായ യുദ്ധത്തില്‍ യുക്രൈന് സൈനിക സഹായം നല്‍കണമെന്ന സ്റ്റാര്‍മറുടെ അഭ്യര്‍ഥന ട്രംപ് തള്ളി.
ബ്രിട്ടനുമേല്‍ അധിക നികുതി ചുമത്തുന്നത് ഒഴിവാക്കാന്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടോയെന്ന് സംയുക്ത പത്രസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ അദ്ദേഹം ശ്രമിച്ചുവെന്ന് ട്രംപ് പറഞ്ഞു. ഈ രണ്ട് മികച്ച സൗഹൃദ രാജ്യങ്ങളുടെ കാര്യത്തില്‍, താരിഫുകള്‍ ആവശ്യമില്ലാത്ത യഥാര്‍ഥ വ്യാപാര കരാറില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നുവെന്നും നമുക്ക് കാണാമെന്നും ട്രംപ് പറഞ്ഞു.
Read Also: അമേരിക്കൻ മുതലാളിത്ത വ്യാമോഹത്തിന്റെ വീഡിയോ; ഗാസയിലെ തെരുവിൽ പൽവാൾ ദേവനെ പോലെ ട്രംപ്
മാര്‍ച്ച് 4 മുതല്‍ മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25% ലെവി ചുമത്താനൊരുങ്ങുകയാണ് അമേരിക്ക. പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത നിമിഷം തന്നെ ഈ പ്രഖ്യാപനം ട്രംപ് നടത്തിയിരുന്നു. എന്നാല്‍, ഒരു മാസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ചൈനക്കും തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

