ആര്‍ത്തവ വേദന കുറയാന്‍ മരുന്ന് കഴിച്ചു; തലച്ചോറില്‍ രക്തം കട്ടപിടിച്ച് 16കാരിക്ക് ദാരുണാന്ത്യം

ആര്‍ത്തവ സമയത്തെ വേദന ഒഴിവാക്കുന്നതിനായി ഗര്‍ഭനിരോധന ഗുളിക കഴിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടര്‍ന്നാണ് ലൈല ഖാന്‍ എന്ന പതിനാറുകാരി മരുന്ന് കഴിച്ചത്. യുകെയിലാണ് സംഭവം.

നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5 വരെ തുടര്‍ച്ചയായി മരുന്നു കഴിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കടുത്ത തലവേദനയും ഛര്‍ദിയും ഉണ്ടാവുകയും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുടുംബം പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

Also Read : തമ്പുരാൻ്റെ നൊസ്റ്റാൾജിയ… സ്വയം തുറന്നു കാട്ടിയത് ജാതീയതയുടെ വികൃത മുഖം; കളിയാക്കി സോഷ്യൽ മീഡിയ

ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ലൈലയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഡിസംബര്‍ 13ന് ശസ്ത്രക്രിയയ്ക്കു വിധേയയാക്കി എങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അതേസമയം  ലൈലയുടെ അവയവങ്ങള്‍ ദാനം ചെയ്തതായും കുടുംബം അറിയിച്ചു.

”ഞായറാഴ്ച രാത്രിയാണ് അവള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. അരമണിക്കൂര്‍ കൂടുമ്പോള്‍ ഛര്‍ദിച്ചു. തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പോയി. വയറിലെ ‘ഗ്യാസാണ്’ അസ്വസ്ഥതകള്‍ക്കു കാരണമെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അവര്‍ അപ്പോള്‍ തന്നെ ചില മരുന്നുകള്‍ നല്‍കി.

മരുന്നു കഴിച്ച ശേഷം കുറവില്ലെങ്കില്‍ ബുധനാഴ്ച വീണ്ടും പരിശോധനയ്ക്ക് എത്തണമെന്ന് അറിയിച്ചു. വീട്ടില്‍ തിരികെ എത്തിയ അവളുടെ ആരോഗ്യനില പിന്നീട് വളരെ മോശമായി. വേദന സഹിക്കാനാവാതെ നിലവിളിച്ചു. ശുചിമുറിയില്‍ ബോധംകെട്ടുവീണ അവളെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു” – ലൈലയുടെ ബന്ധു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News