
ഗര്‍ഭധാരണത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമിനായി അപേക്ഷിച്ച യുവതിയെ പിരിച്ചുവിട്ട കമ്പനിക്ക് കനത്ത പിഴ. യുവതിക്ക് 94,000 പൗണ്ട് (ഏകദേശം 1 കോടി രൂപ) നഷ്ടപരിഹാരം കമ്പനി നല്‍കണം. യു കെ ബര്‍മിങ്ഹാം ആസ്ഥാനമായ റോമന്‍ പ്രോപ്പര്‍ട്ടി ഗ്രൂപ്പ് ലിമിറ്റഡ് ആണ് വെട്ടിലായത്.
ഇവിടെ ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സള്‍ട്ടന്റായിരുന്നു പൗല മിലുസ്‌ക. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഠിനമായ മോണിങ് സിക്ക്‌നെസ്സുണ്ടെന്നും ഇതിനെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം നല്‍കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, ‘ജാസ് ഹാന്‍ഡ്‌സ്’ ഇമോജി ഉപയോഗിച്ചുള്ള ടെക്സ്റ്റ് വഴി പിരിച്ചുവിടുകയായിരുന്നു കമ്പനി ബോസ് അമ്മാര്‍ കബീര്‍.
Read Also: ‘തിയേറ്ററിലെ പരസ്യങ്ങള്‍ മാനസിക സമ്മര്‍ദമുണ്ടാക്കി’; യുവാവിന് 65,000 രൂപ നഷ്ടപരിഹാരം
തുടര്‍ന്ന് യുവതി എംപ്ലോയ്മെന്റ് ട്രൈബ്യൂണലിനെ സമീപിച്ചു. പിരിച്ചുവിടല്‍ വിവേചനപരമാണെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. 2022ലാണ് സംഭവം. ആ വര്‍ഷം മാര്‍ച്ചില്‍ കമ്പനിയില്‍ ചേര്‍ന്ന പൗല, ഒക്ടോബറില്‍ ഗര്‍ഭധാരണത്തെ കുറിച്ച് അമ്മാറിനെ അറിയിക്കുകയായിരുന്നു. നവംബറില്‍, കഠിനമായ മോണിങ് സിക്ക്‌നെസ്സ് കാരണം ഓഫീസില്‍ പോയി ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here