‘അയാളെന്നെ ഉപദ്രവിച്ചപ്പോൾ ഞാൻ ഓടി ലിഫ്റ്റിൽക്കയറി, അവിടെവെച്ച് എന്നെ മറ്റൊരാൾ കൂടി ഉപദ്രവിച്ചു’; ദില്ലിയിൽ വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു, 2 പേർ അറസ്റ്റിൽ

MAHARASHTRA RAPE

ദില്ലിയിൽ വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു. ബ്രിട്ടീഷ് വനിതയ്ക്ക് നേരെയായിരുന്നു അതിക്രമം. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവും സുഹൃത്തുമാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ  കൈലാഷ്, വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിയായ കൈലാഷിനെ ഇൻസ്റ്റഗ്രാം വഴിയാണ് യുവതി പരിചയപ്പെട്ടത്. തുടർന്ന് ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി കൈലാഷിനെ കാണാമെന്ന് പറഞ്ഞിരുന്നു. ഇതോടെ ദില്ലിയിലെക്ക് വിളിച്ചുവരുത്തിയാണ് പ്രതികൾ യുവതിയെ ആക്രമിച്ചത്.

ഇന്ത്യയിൽ വന്നിറങ്ങിയ ശേഷം, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മഹിപാൽപൂരിലെ ഒരു ഹോട്ടലിൽ യുവതി മുറി ബുക്ക് ചെയ്തിരുന്നു. ചൊവ്വാഴ്ച, കൈലാഷ് യുവതിയെ കാണാൻ ഹോട്ടലിൽ പോയി. ഇവിടെ വെച്ച് ഇയാൾ യുവതിയോട് മോശമായി പെരുമാറി. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും യുവതി അലാറം മുഴക്കി ഹോട്ടൽ റിസപ്ഷനിലേക്ക് പോകാൻ തയ്യാറെടുക്കുകയും ചെയ്തു. ഇതിനിടെ യുവതിയെ സഹായി ക്കാനെന്ന വ്യാജേന ലിഫ്റ്റിനുള്ളിൽ കയറിയ വസിനും ഇവരെ ഉപദ്രവിക്കുകയായിരുന്നു.

സംഭവത്തിൽ ബലാത്സംഗം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അധികൃതർ ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News