കണ്ണുവെച്ചത് കൈക്കലാക്കി അമേരിക്ക! ധാതുഖനന പുനർനിർമാണ കരാറിൽ ഒടുവിൽ യുക്രെയ്ൻ വഴങ്ങി

trump

ധാതുഖനന പുനർനിർമാണ കരാറിൽ സുപ്രധാന നീക്കങ്ങളുമായി അമേരിക്കയും യുക്രെയ്നും. കരാറിൽ ഇരുവരും ധാരണയായതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ട്രംപ് സർക്കാർ റഷ്യയുമായി നേരിട്ട് ചർച്ചകളിലേക്ക് കടന്നതിന് പിന്നാലെയാണ് ഈ നീക്കം.

യുക്രെയ്ൻ്റെ താത്പര്യങ്ങൾക്ക് അനുസരിച്ച് കരാറിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് യുക്രെയ്ൻ ഈ വിഷയത്തിൽ നൽകുന്ന വിശദീകരണം. ഈ ആഴ്ച തന്നെ വാഷിംഗ്ടണിൽ വെച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമർ സെലെൻസ്‌കി കരാറിൽ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. അതേസമയം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ അമേരിക്ക തയ്യാറായിട്ടില്ല.

ALSO READ; വവ്വാലിനെ തിന്ന കുട്ടികളില്‍ അജ്ഞാതരോഗം; പടർന്ന് പിടിച്ചതോടെ പനിയും രക്തസ്രാവവും മൂലം മരിച്ചത് 53 പേർ, ആശങ്ക

അമേരിക്കയുമായുള്ള ഒരു പ്രധാന ധാതു കരാറിന്റെ നിബന്ധനകൾ യുക്രെയ്ൻ അംഗീകരിച്ചതായി കീവിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ബിബിസിയോട് പ്രതികരിച്ചിട്ടുണ്ട്. നിരവധി നല്ല ഭേദഗതികൾ നടത്തിയതോടെ തങ്ങൾ കരാർ അംഗീകരിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പ്രതികരിച്ചതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ENGLISH NEWS SUMMARYl: Ukraine agrees minerals deals with america

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News