റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ

റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ആണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നാല് വിമാനങ്ങൾ കത്തി നശിച്ചു.അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായും സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്.

also read:മണിപ്പൂരിൽ വീണ്ടും സംഘർഷം;വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപെട്ടു

യുക്രൈയ്നിൽ നിന്ന് 600 കിലോമീറ്ററിലധികം അകലെയാണ് സ്കോവ് വിമാനത്താവളം. അടുത്ത ആഴ്ചകളിൽ റഷ്യയ്ക്കുള്ളിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനായി സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

also read:സരോജിനി ബാലാനന്ദന്റെ നിര്യയണത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി

സ്കോവ് വിമാനത്താവളത്തിൽ നടക്കുന്ന ഡ്രോൺ ആക്രമണം പ്രതിരോധ മന്ത്രാലയം പ്രതിരോധിക്കുകയാണെന്ന് റീജിയണൽ ഗവർണർ മിഖായേൽ വെഡെർനിക്കോവ് ടെലിഗ്രാമിൽ പറഞ്ഞിരുന്നു.സ്‌ഫോടനത്തിന്റെ ശബ്‌ദത്തിന്റേയും വലിയ തീപിടിത്തത്തിന്റേയും വിഡിയോ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News