ഉക്രയ്‌ൻ മിസൈൽ ആക്രമണം; രണ്ട് റഷ്യൻ കപ്പലുകൾക്ക് തീപിടിച്ചു; 24 പേർക്ക് പരുക്ക്

മോസ്കോ ക്രിമിയയിലെ സെവസ്താപോൾ തുറമുഖത്തിലേക്ക്‌ ബുധനാഴ്ച ഉക്രയ്‌ൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 24 പേർക്ക്‌ പരുക്കേറ്റു . തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന രണ്ട്‌ കപ്പലിന് തീപിടിച്ചു.

also read:വിയറ്റ്നാമിൽ കെട്ടിടത്തിന് തീപിടിച്ചു; 56 മരണം

ഏതാനും ആഴ്ചകൾക്കിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്‌. 10 ക്രൂസ്‌ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഉക്രയ്‌ൻ ആക്രമണം നടത്തിയത്. ഏഴെണ്ണം വെടിവച്ചിട്ടതായി റഷ്യൻ സൈന്യം പറഞ്ഞു. കരിങ്കടലിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ കപ്പലുകളെല്ലാം അറ്റകുറ്റപ്പണികൾക്കായി എത്തുന്ന തുറമുഖമാണ്‌ സെവസ്താപോൾ. ആക്രമണത്തിൽ ഉക്രയ്‌ൻ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News