ധാന്യക്കയറ്റുമതി കരാറിൽ നിന്ന് പിൻവാങ്ങി ആക്രമണം കടുപ്പിച്ച റഷ്യക്ക് മറുപടി നൽകി യുക്രൈൻ

ധാന്യകയറ്റുമതി കരാറിൽ നിന്ന് പിൻവാങ്ങി കരിങ്കടലിൽ മിസൈലാക്രമണം നടത്തുന്ന റഷ്യക്ക് ക്രീമിയയിൽ മറുപടി നൽകി യുക്രെയ്ൻ. ആക്രമണത്തിലൂടെയും അന്താരാഷ്ട്ര സമ്മർദ്ദത്തിലൂടെയും റഷ്യയെ കരാറിലേക്ക് തിരികെ എത്തിക്കുകയാണ് യുക്രെയ്ൻ ലക്ഷ്യം. അതേസമയം, തെക്കൻ യുക്രെയിനിൽ നടന്ന ആക്രമണത്തിൽ റഷ്യൻ മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
യുക്രെയ്ൻ ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിൻവാങ്ങിയ റഷ്യ ഒഡേസയും കരിങ്കടലും കേന്ദ്രീകരിച്ച് നടത്തുന്ന മിസൈൽ ആക്രമണങ്ങൾക്ക് തടയിടാൻ പുതിയ പോർമുന ഘടിപ്പിക്കുകയാണ് യുക്രെയ്ൻ. ക്രീമിയ കേന്ദ്രീകരിച്ച് ഡ്രോണാക്രമണങ്ങൾ നടത്തുക എന്നതാണ് യുക്രെയ്ന്റെ മറുപടി. ക്രീമിയയിലെ റഷ്യൻ ആയുധസംഭരണശാല ആക്രമിക്കപ്പെട്ടതായി റഷ്യൻ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രീമിയയും റഷ്യയും യോജിപ്പിക്കുന്ന പാലവും നേരത്തെ തന്നെ സെലിൻസ്കിയുടെ ലക്ഷ്യങ്ങളിലുണ്ട്. തെക്കൻ യുക്രെയ്നിലെ സാപൊറീഷ്യയിൽ നടന്ന ആക്രമണത്തിൽ റഷ്യയുടെ വാർത്താ ഏജൻസി ആർഐഎ നോവോസ്തിയുടെ മാധ്യമപ്രവർത്തകൻ റോസ്തിസ്ലാവ് ഷുറാലേവ് കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

also read:സംഘപരിവാറിനും നവലിബറൽ നയങ്ങൾക്കുമെതിരെ തൊഴിലാളികൾ ഒന്നിച്ച് സമരം ചെയ്യണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ

കരാറിൽ നിന്ന് പുറത്ത് വന്നതിനു പിന്നാലെ ഒഡേസയിലെ തുറമുഖത്ത് നിന്ന് പുറപ്പെടുന്ന കപ്പലുകൾ ലക്ഷ്യത്തിൽ എത്തില്ലെന്ന് ഉറപ്പാക്കുന്നുണ്ട് റഷ്യ. ആര് യുക്രെയ്ന് വേണ്ടി കരിങ്കടലിൽ കടന്നാലും ആക്രമിക്കും എന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. പക്ഷേ പഴയ അവസ്ഥ പുനഃസ്ഥാപിക്കണമെന്ന ആഗ്രഹത്തിൻമേൽ യുക്രെയ്ൻ പ്രസിഡൻ്റ് വോളോദിമിർ സെലിൻസ്കിയും നാറ്റോ തലവൻ ജെൻസ് സ്റ്റോൾട്ടൻബർഗും തമ്മിൽ ചർച്ച നടന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിൽ കരാർ വിഷയം ചർച്ചയായപ്പോൾ ബ്ലാക് സീ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുകയാണ് റഷ്യ എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിൻവാങ്ങി മിസൈൽ ആക്രമണം നടത്തുന്ന റഷ്യയെ സായുധ മറുപടിയിലൂടെയും അന്താരാഷ്ട്ര സമ്മർദ്ദത്തിലൂടെയും കരാറിലേക്ക് തിരികെ എത്തിക്കുകയാണ് യുക്രെയ്ൻ ലക്ഷ്യം.

also read:ഉപദ്രവിക്കാൻ ഇഴഞ്ഞെത്തി; പാമ്പിന്റെ കണ്ണ് കൊത്തിയെടുത്ത് പക്ഷി- വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News