റഷ്യന്‍ വ്യോമാക്രമണത്തിൽ യുക്രൈന്റെ എഫ്-16 വിമാനം തകര്‍ന്നു; പൈലറ്റ് കൊല്ലപ്പെട്ടു

റഷ്യന്‍ വ്യോമാക്രമണത്തിൽ യുക്രൈന്റെ എഫ്-16 വിമാനം തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു.

മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം എന്നാണ് റിപ്പോർട്ടുകൾ. 477 ഡ്രോണുകളും 60 മിസൈലുകളുമുടക്കം വ്യാപക ആക്രമണമാണ് റഷ്യ യുക്രൈനിൽ നടത്തിയത്. ഇത് ചെറുക്കുന്നതിനിടെയാണ് യുക്രൈന്റെ യുഎസ് നിര്‍മ്മിത എഫ്-16 യുദ്ധവിമാനം തകർന്നത്. വിമാനം തകർന്ന സംഭവം യുക്രൈൻ സ്ഥിതീകരിച്ചിട്ടുണ്ട്.

ALSO READ: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർമാർക്കും ശാസ്ത്രജ്ഞർക്കും വിട നൽകി ഇറാൻ; ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത് പതിനായിരങ്ങൾ

”ഇന്ന് രാത്രി ശത്രുവിന്റെ ശക്തമായ വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ ഒന്നാം ക്ലാസ് പൈലറ്റ് ലഫ്റ്റനന്റ് കേണൽ മാക്‌സിം ഉസ്റ്റിമെൻകോ എഫ്- 16 വിമാനത്തിൽ കൊല്ലപ്പെട്ടു”- യുക്രൈൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. ഇത് മൂന്നാമത്തെ തവണയാണ് എഫ്-16 വിമാനം തകരുന്നത്. ശനിയാഴ്ചയാണ് ആക്രമണം നടന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിൽ നിന്ന് യുക്രൈന്‍ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

ALSO READ: ഗാസയിൽ ഭക്ഷണം കാത്ത് വരിനിന്നവരെ വെടിവയ്‌ക്കാൻ ആജ്ഞാപിച്ച്‌ ഇസ്രയേലി കമാൻഡർമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News