മംഗളൂരുവില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്ത പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; അറസ്റ്റ്

യൂണിഫോം ധരിച്ച് സ്‌കൂട്ടറില്‍ ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. മംഗളൂരുവിലാണ് സംഭവം. കൊണാജെ പൊലീസ് സ്റ്റേഷനിലെ വനിത കോണ്‍സ്റ്റിളിന് നേരെയാണ് അതിക്രമം നടന്നത്.

Also read- ഹരിയാന സംഘര്‍ഷത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് മമത ബാനർജി

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൊല്യയിലെ വീട്ടില്‍ നിന്ന് സ്‌കൂട്ടറില്‍ രാവിലെ ഒമ്പതോടെ കുമ്പള നിസര്‍ഗ റോഡില്‍ എത്തിയപ്പോള്‍ പ്രതി കൈകാണിച്ചുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നത്. സ്‌കൂട്ടര്‍ നിര്‍ത്തിയപ്പോള്‍ യുവാവ് ദേഹത്ത് കയറിപ്പിടിച്ചു. തടഞ്ഞപ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥ പറയുന്നു.

Also read- എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വര്‍ധനവ്; ബിജെപി ഭരണത്തിന് കീഴില്‍ ദളിതര്‍ അരക്ഷിതരെന്ന് എ എ റഹീം എം പി

സംഭവത്തില്‍ ഒരാളെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ സ്വദേശി കെ. പ്രശാന്ത്(45) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News