
കേരളത്തിൽ ബ്രീസർ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഉല്ലേഖ് എൻ. പി. പൊതുജനാരോഗ്യം പരിഗണിച്ചാണ് ബ്രീസർ പ്രമോട്ട് ചെയ്യുന്നത് എന്ന സർക്കാർ വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ ആരോഗ്യ വിദഗ്ധർ ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥരാണെന്ന് ഉല്ലേഖ് പറയുന്നു. പ്രമേഹ രോഗികളുടെ എണ്ണത്തിൽ ദേശീയ ശരാശരിയേക്കാൾ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇത്രയധികം പഞ്ചസാര അടങ്ങിയ ബ്രീസർ കുടിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനേക്കാൾ ഭേദം ‘കൊക്കകോള ഇൻജക്ഷൻ’ അടിക്കാൻ പറയുന്നതാണെന്ന് അദ്ദേഹം പരിഹാസരൂപേണ കുറിച്ചു.
ALSO READ: ഒപ്പം നിന്നവരും ഒറ്റപ്പെടുത്തി; ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നുവെന്ന് വിഡി സതീശനെതിരെ വിമർശനം
സർക്കാർ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ഉദ്ദേശിക്കുന്ന ബ്രീസറിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് കൃത്യമായി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രീസർ ഒരു ‘ഷുഗർ ഫാക്ടറി’ ആണെന്ന കാര്യത്തിൽ കമ്പനിക്കും അറിവുള്ളവർക്കും സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളികളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ബ്രീസർ കുറഞ്ഞ വിലയ്ക്ക് നൽകുന്നതെന്ന് പറയുന്ന അധികൃതരെ തുറന്നു കാട്ടാൻ മാധ്യമപ്രവർത്തകർക്ക് (“നങ്കൂരങ്ങൾക്കു”) നട്ടെല്ലുണ്ടോ എന്നും ഉല്ലേഖ് തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്. ഈ വിഷയം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ-ആരോഗ്യ ചർച്ചകൾക്ക് വഴി വെച്ചേക്കാം.
പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിലെ ഡോക്ടർമാരുടെയും ആരോഗ്യ -വിദഗ്ധരുടേയുമൊക്കെ വായയിൽ ഉണ്ടക്കായി ആണെന്ന് ഞാൻ പറയില്ല.
പക്ഷെ Bacardi Breezer പൊതു ആരോഗ്യം പരിഗണിച്ചാണ് പ്രൊമോട്ട് ചെയ്യാൻ തീരുമാനിച്ചത് എന്ന് ഒരു ദാക്ഷിണ്യവുമില്ലാതെ ഒരു ഗവണ്മെന്റ് പറയുമ്പോൾ അങ്ങനെയല്ല എന്ന് പറയാനുള്ള ഉത്തരവാദിത്തമുണ്ടവർക്ക്.
നാഷണൽ ആവറേജിനെക്കാൾ കൂടുതൽ Diabetes രോഗികളുള്ള സംസ്ഥാനമാണ് കേരളം. അവിടെ ഇത്രയും ഷുഗർ content ഉള്ള breezer കുടിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനേക്കാൾ നന്ന് കൊക്ക കോള injection അടിക്കാൻ പറയുന്നതാണ് എന്ന് തോന്നുന്നു.
കേരളത്തിൽ കുറഞ്ഞവിലയ്ക്ക് കൊടുക്കുന്ന ബ്രീസറിൽ (ഒരു കുപ്പിയിൽ) എത്ര ഷുഗർ ഉണ്ട് എന്നത് ഗവണ്മെന്റ് തന്നെ പറയണം. കമ്പനിക്കും വിവരമുള്ളവർക്കും അത് ഷുഗർ ഫാക്ടറി ആണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
മലയാളിയുടെ ആരോഗ്യം പരിരക്ഷിക്കാൻ വേണ്ടി കുറഞ്ഞ വിലക്ക് ബ്രീസർ നല്കുന്നു എന്ന് പറയുന്നവരെ തുറന്നു കാട്ടാൻ നങ്കൂരങ്ങൾക്കു നട്ടെല്ലുണ്ടോ എന്നതാണ് കാണേണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

