
ചായയ്ക്കൊപ്പം കഴിക്കാൻ ഒരു വട കൂടി ഉണ്ടെങ്കില്‍ പൊളിയായിരിക്കും അല്ലേ? അതൊരു തട്ടുകട സ്റ്റൈല്‍ ഉള്ളിവട ആയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന നല്ല ക്രിസ്പ്പിയായ ഉള്ളിവട ഒന്ന് ഉണ്ടാക്കി നോക്കിയാലോ? എങ്കില്‍ റെസിപ്പി പിടിച്ചോ…
ആവശ്യമായ ചേരുവകൾ;
സവാള- 2 എണ്ണം (നീളത്തിലരിഞ്ഞത്)
ഇഞ്ചി- 1 ടീസ്പൂൺ (കൊത്തിയരിഞ്ഞത്)
പച്ചമുളക് വട്ടത്തിലരിഞ്ഞത്- 1
മൈദ- 2 ടേബിൾസ്പൂൺ
അരിപ്പൊടി- 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി- ¼ ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
കടലപ്പൊടി- 4 ടേബിൾസ്പൂൺ
കായപ്പൊടി- ¼ ടീസ്പൂൺ
വെളിച്ചെണ്ണ- വറുക്കുന്നതിന്
ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ആദ്യമായി ഒരു പാത്രത്തിൽ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി കൂട്ടിയോജിപ്പിക്കണം. ശേഷം ഇത് സെറ്റാകാനായി കാൽ മണിക്കൂർ മാറ്റിവെക്കാം. അടുത്തതായി ഫ്രൈയിങ് പാനെടുത്തി വറുക്കാനുള്ള എണ്ണ ചൂടാക്കാം. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാവിലേക്ക് കടലപ്പൊടി, മൈദ, അരിപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് എടുക്കണം. അടുത്തതായി കൈ വെള്ളത്തിൽ നനച്ചശേഷം മാവിൽ നിന്നും കുറേശ്ശേ എടുത്ത് ഉരുട്ടി വിരലുകൊണ്ടു പതുക്കെ അമർത്തി കൊടുക്കാം. ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. രണ്ടുവശവും ഒരുപോലെ മൊരിയുന്നത് വരെ ഇത് തിരിച്ചും മറിച്ചും ഇടണം. ഫ്രൈ ആയാൽ ഇത് കോരിയെടുക്കാം. ഇതോടെ ക്രിസ്പി ഉള്ളിവട റെഡി

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here