മുസ്ലിം രാഷ്ട്രിയ പാർട്ടിയുടെ നേതൃത്വത്തിലും വഖഫ് കയ്യേറ്റങ്ങൾ നടന്നിട്ടുണ്ട്: ലീ​ഗിനെതിരെ ഉമർ ഫൈസി മുക്കം

Umar Faizy Mukkam

മുനമ്പത്തെ വഖഫ് ഭൂമി വിറ്റത് തെറ്റാണെന്നും ഫാറൂഖ് കോളേജ് മാനേജ്മെൻ്റ് കമ്മിറ്റി തെറ്റു തിരുത്തണമെന്നും ആവശ്യപ്പെട്ട് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. വഖഫ് സംരക്ഷണ സമിതി സംഘടിപ്പിച്ച വഖഫ് സംരക്ഷണം – പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരുമായി ചേർന്ന് മുനമ്പത്തെ വിഷയം പരിഹരിക്കാൻ കോളേജ് മാനേജ്മെൻ്റ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോളേജ് മാനേജ്മെൻ്റ് അതിന് തയ്യാറായില്ലെങ്കിൽ നാട്ടുകാർ ഇടപെടുമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. വഖഫ് വിഷയത്തിൽ ലീഗിനെതിരെയും ഉമർ ഫൈസി മുക്കം ആഞ്ഞടിച്ചു. ദീനിൻ്റെ സ്വത്ത് പലരും സ്വന്തമാക്കിയിട്ടുണ്ടെന്നും അത് മൂടി വെക്കാനാണോ രാഷ്ട്രീയ നേതാക്കൾ അരമന കയറി ഇറങ്ങുന്നതെന്നും അദ്ദേഹം ചോദിച്ചു.

Also Read: നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ ഭാവി കണിയാനെ വച്ച് നോക്കേണ്ടി വരും: കോൺഗ്രസിന് മുന്നറിയിപ്പുമായി കെ സി ജോസഫ്

തളിപ്പറമ്പിലും മറ്റും ഇത്തരം ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും മുസ്ലിം രാഷ്ട്രിയ പാർട്ടിയുടെ നേതൃത്വത്തിലും വഖഫ് കയ്യേറ്റങ്ങൾ നടന്നിട്ടുണ്ടെന്നും ലീ​ഗിനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. സമസ്ത പറയുമ്പോൾ ചില രാഷ്ട്രീയ പാർട്ടികൾക്ക് കൊള്ളുന്നുണ്ടാവും അതിന് സമസ്ത ഉത്തരവാദിയല്ലെന്നും അദ്ദേഹം തന്റെ പ്രസം​ഗത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News