പൗരത്വ നിയമ ഭേദഗതി; ആശങ്ക രേഖപ്പെടുത്തി യുഎന്നും അമേരിക്കയും

പൗരത്വ നിയമ ഭേദഗതി ബില്ലിൽ ആശങ്ക രേഖപ്പെടുത്തി യുഎന്നും അമേരിക്കയും. അടിസ്ഥാനപരമായി വിവേചന സ്വഭാവം ഉളളതാണ് നിയമമെന്ന് യുഎന്‍ പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളെ നിയമം എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കും. വിജ്ഞാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക അറിയിച്ചു. വിജ്ഞാപനത്തില്‍ ആശങ്കയുണ്ടെന്നും അമേരിക്ക പറഞ്ഞു. മതസ്വാന്ത്ര്യത്തിനുള്ള അവകാശവും എല്ലാ സമുദായത്തിൽപ്പെട്ടവർക്ക് തുല്യപരി​ഗണന നൽകുന്നതും അടിസ്ഥാന ജനാധിപത്വ തത്വങ്ങളാണെന്നും അമേരിക്കയുടെ പ്രതിനിധി അറിയിച്ചു.

Also Read: കേരളത്തിന് കടുംവെട്ടുമായി കേന്ദ്രം; 5000 കോടി ഈ മാസം അനുവദിക്കും, അടുത്ത വർഷത്തെ കടമെടുപ്പ് പരിധിയിൽ നിന്നും അത് കുറയ്ക്കും

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം വലിയ പ്രതിഷേധങ്ങൾക്കു വഴിതെളിച്ചു. ഇത്തരം ഏകാധിപത്യ പ്രവണതകളെ വിമർശിച്ച് പ്രതിപക്ഷം രംഗത്തുവന്നു. രാജ്യവ്യാപകമായി പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ നടന്നുവരികയാണ്.

Also Read: റിവ്യൂ ബോംബിങ് നടത്തിയാൽ പണി പാളും; അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News