
ഐക്യരാഷ്ട്രസഭാ യോഗത്തില്‍ ഒറ്റപ്പെട്ട് പാകിസ്ഥാന്‍. പഹല്‍ഗാം ഭീകരാക്രമണമായി ബന്ധപ്പെട്ട ലാഷ്‌കര്‍-ഇ-തൊയ്ബയുടെ പങ്ക് വ്യക്തമാക്കണമെന്ന് ഐക്യരാഷ്ട്രസഭ പാകിസ്ഥാന് നിര്‍ദേശം നല്‍കി. കശ്മീര്‍ വിഷയം വീണ്ടും അന്താരാഷ്ട്ര ചര്‍ച്ചയാക്കാനുള്ള ശ്രമമാണ് പാകിസ്ഥാന്‍ നടത്തുന്നതെന്നും യു എന്‍ വിമര്‍ശിച്ചു.
ഐക്യരാഷ്ട്രസഭാ യോഗത്തില്‍ കടുത്ത ചോദ്യങ്ങളാണ് പാക് പ്രതിനിധി നേരിട്ടത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട ലാഷ്‌കര്‍-ഇ-തൊയ്ബയുടെ ബന്ധം പാകിസ്ഥാന്‍ വ്യക്തമാക്കണമെന്ന് യു എന്‍ പ്രതിനിധികള്‍ നിര്‍ദേശിച്ചു. ഇന്ത്യയുടെ നാടകം എന്ന പാക് വാദത്തെ അംഗീകരിക്കാന്‍ ആകില്ലെന്നും യു എന്‍ വിലയിരുത്തി. മിസൈല്‍ പരീക്ഷണം നടത്തുന്ന പാകിസ്ഥാന്റെ നടപടിയില്‍ ഐക്യരാഷ്ട്രസഭ ആശങ്കയും പ്രകടിപ്പിച്ചു. ഇന്ത്യമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ബന്ധത്തിലൂടെ പരിഹരിക്കണമെന്നും പാകിസ്താന് യു എന്‍ നിര്‍ദേശം നല്‍കി. കശ്മീര്‍ വിഷയം വീണ്ടും അന്താരാഷ്ട്ര ചര്‍ച്ചയാക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാന്‍ നടത്തുന്നതെന്നും ഐക്യരാഷ്ട്രസഭ രൂക്ഷമായി വിമര്‍ശിച്ചു.
Read Also: അതിര്‍ത്തിയിൽ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; സിവില്‍ ഡിഫന്‍സിന്റെ നിര്‍ണായക യോഗം ഇന്ന്
ഭീകരാക്രമണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് എന്‍ ജനറല്‍ സെക്രട്ടറി അന്തോണിയോ ഗുട്ടറസ് വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ പതിനഞ്ചംഗ രക്ഷാസമിതിയില്‍ നിലവില്‍ പാകിസ്ഥാന്‍ താത്കാലിക അംഗം മാത്രമാണ്. വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാണെന്ന് വാദമുയര്‍ത്തിയ പാകിസ്ഥാന് തിരിച്ചടിയാകുന്നതാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

