
മന്ത്രി മുഹമ്മദ് റിയാസ് എപ്പോഴും നഴ്‌സുമാരുടെ സംഘടനയ്‌ക്കൊപ്പം നിന്ന ആൾ, അദ്ദേഹത്തിനെതിരെയുണ്ടായ നീക്കം പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായിപ്പോയെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹി ജാസ്മിൻ ഷാ. മന്ത്രിയുടെ റോഡ് ഷോ നടക്കുന്നതിനിടെയുണ്ടായ പ്രതിഷേധത്തിൽ സംഘടനയുടെ നേതൃനിരയിലുള്ളവർക്ക് യാതൊരു പങ്കുമില്ലെന്ന് ജാസ്മിൻ ഷാ കൈരളി ന്യൂസിനോട് പറഞ്ഞു.
Also read: 2025 സംസ്ഥാന ടെലിവിഷന്‍ അവാർഡ്; അപേക്ഷകള്‍ ക്ഷണിച്ചു
ആരോ ഒരാൾ കൂവി തുടങ്ങിയപ്പോൾ മറ്റ് ചിലർ അത് ഏറ്റുപിടിച്ചതാണെന്നാണ് സംഘടനയുടെ അന്വേഷണത്തിൽ വ്യക്തമായതെന്നും അദ്ദേഹം വ്യക്തമാക്കി. മുഹമ്മദ് റിയാസിനെപ്പോലെ തങ്ങളെ നിരന്തരം സഹായിച്ചിട്ടുള്ള ഒരു മന്ത്രി ഇത്തരം ആരോപണത്തിന് അർഹനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയം അനുവദിച്ചു തന്നത് ടൂറിസം വകുപ്പാണെന്നും ജാസിമിൻ ഷാ പറഞ്ഞു. തങ്ങൾക്കൊപ്പം നിൽക്കുകയും തങ്ങൾക്കായി നിലപാടുകൾ എടുക്കുകയും ചെയ്യുന്നവരെ തള്ളിപ്പറയാൻ സംഘടന ഒരിക്കലും തയ്യാറല്ലെന്നും ജാസ്മിൻ ഷാ പറഞ്ഞു. പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ ഈ അപ്രതീക്ഷിത വീഴ്ചയിൽ നൂറ് ശതമാനവും മന്ത്രിയോട് മാപ്പ് ചോദിക്കുന്നതായും UNA നേതൃത്വം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

