വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് ചെയ്യണമെന്ന പരാമര്‍ശം ബിജെപിക്ക് കൊണ്ടു: അധ്യാപകന്‍റെ ജോലി തെറിച്ചു

ദില്ലി: വോട്ട് ചെയ്യുമ്പോള്‍ വിദ്യാഭ്യാസമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന പരാമര്‍ശത്തില്‍ അധ്യാപകന്‍റെ ജോലി തെറിച്ചു. ബിജെപിയില്‍ നിന്ന് വന്ന സമ്മര്‍ദ്ദമാണ് അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ യുവാവിന് ജോലി നഷ്ടമാകാന്‍ കാരണമെന്നാണ് വിവരം.

അണ്‍അക്കാദമി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി ക്ലാസ് എടുക്കുന്നതിനിടെയാണ് കരണ്‍ സങ്വാന്‍ തന്‍റെ വിദ്യാര്‍ത്ഥികളോട് തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചത്. ഇതില്‍ തെരഞ്ഞെടുപ്പിനൊപ്പം വിദ്യാഭ്യാസത്തെയും വിവരത്തെയും കുറിച്ച് അധ്യാപകന്‍ പരാമര്‍ശിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട്ചെ യ്യണമെന്നതായിരുന്നു വിവാദ പരാമര്‍ശം.

ALSO READ: തൃശ്ശൂരിൽ ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

എന്നാല്‍ ജോലി നഷ്ടപ്പെട്ട അധ്യാപകന്‍ സ്വന്തം നിലയില്‍ യുട്യൂബ് ചാനല്‍ ആരംഭിച്ചു. തന്‍റെ ഒരു പരാമര്‍ശം വിവാദത്തിലായെന്നും അത് തന്നെയും  വിദ്യാര്‍ത്ഥികളെയും ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന തന്‍റെ വിദ്യാര്‍ത്ഥികളും താനും പരിണിത ഫലങ്ങള്‍ നേരിടുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആഗസ്റ്റ് 19 ന് പുറത്തുപറയുമെന്നും സങ്വാന്‍ പറഞ്ഞു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തി. വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നത് കുറ്റമാണോ. വിദ്യാഭ്യാസമില്ലാത്തവരോട് എനിക്ക് ബഹുമാനമുണ്ട്. പക്ഷെ ജനപ്രതിനിധികള്‍ നിരക്ഷരരാകരുത്. ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും കാലഘട്ടമാണിത്. നിരക്ഷരരായ ജനപ്രിതിനിധികള്‍ക്ക് ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പരുക്കുപറ്റി അവശനിലയിലായ മരംകൊത്തി; പുതുജീവന്‍ നല്‍കി കുരുന്നുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here